തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ അമല പോളിന് പ്രവേശനം നിഷേധിച്ചു, ഹിന്ദുക്കള്‍ക്ക് മാത്രം പ്രവേശനമെന്ന് ക്ഷേത്ര അധികൃതര്‍, വിവാദമാക്കാന്‍ വയ്യെന്ന് പ്രതികരണം

131

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് മലയാളി താരസുന്ദരി അമല പോള്‍. ഹെബ്ബുലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് അമലാ പോള്‍ സിനിമയിലേക്ക് കടന്നുവന്നത്. മലയാളത്തിന്റെ ഹിറ്റ്മേക്കര്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന ചിത്രത്തിലൂടെ സഹനടിയായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

Advertisements

പിന്നീട് തമിഴിലും മലയാളത്തിലുമായി അനേകം സിനിമകള്‍ താരം ചെയ്തിട്ടുണ്ടെങ്കിലും മൈന തമിഴ് ചിത്രത്തിലൂടെയാണ് അമല പോള്‍ ശ്രദ്ധ നേടിയത്. മലയാളികള്‍ മാത്രമല്ല തെന്നിന്ത്യയിലും താരത്തിന് ആരാധകര്‍ ഏറെയാണ്. ഒരു ഇന്ത്യന്‍ പ്രണയകഥ, റണ്‍ ബേബി റണ്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ മലയാള ചിത്രങ്ങളിലും അമലാ പോള്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: ഈ വീടിനെ കുറിച്ച് ഞാന്‍ എത്ര വേണമെങ്കിലും സംസാരിക്കും, കാരണം ഞാന്‍ അധ്വാനിച്ചുണ്ടാക്കിയതാണ്, മുക്ത പറയുന്നു

തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരു അമ്പലത്തില്‍ അമല പോളിന് പ്രവേശനം നിഷേധിച്ച സംഭവമാണ് ചര്‍ച്ചയാവുന്നത്.

amala-paul-1

തിരുവൈരാണിക്കുളം ക്ഷേത്രത്തിലാണ് നടിക്ക് പ്രവേശനം നിഷേധിച്ചത്. കഴിഞ്ഞദിവസം നടതുറപ്പ് ഉത്സവത്തിനായി എത്തിയ നടിയെ അധികൃതര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. റോഡില്‍ നിന്നും പ്രാര്‍ത്ഥിച്ച് പ്രസാധം വാങ്ങിയാണ് അമല മടങ്ങിയത്.

Also Read: എന്നെ കൊണ്ട് ആവില്ല; കോടികൾ പ്രതിഫലം പറഞ്ഞ ബിഗ്‌ബോസിൽ ഹോസ്റ്റാവാത്തതിന്റെ കാരണം വെളിപ്പെടുത്തി സാക്ഷാൽ മെഗാസ്റ്റാർ

ഗുരുവായൂര്‍ ക്ഷേത്രത്തിലേത് പോലെ ഈ ക്ഷേത്രത്തില്‍ ഹിന്ദുക്കള്‍ക്ക് മാത്രമാണ് പ്രവേശനം. ഇതരമതസ്ഥര്‍ അറിയാതെ ക്ഷേത്രത്തില്‍ കയറിപ്പോകാറുണ്ടെന്നും എന്നാല്‍ ഒരു സെലിബ്രിറ്റി കയറുമ്പോള്‍ അത് വിവാദമാകുമെന്നും അത് ഇല്ലാതാക്കാനാണ് നടിയെ തടഞ്ഞതെന്നും അധികൃതര്‍ പറയുന്നു.

Advertisement