എന്നെ കൊണ്ട് ആവില്ല; കോടികൾ പ്രതിഫലം പറഞ്ഞ ബിഗ്‌ബോസിൽ ഹോസ്റ്റാവാത്തതിന്റെ കാരണം വെളിപ്പെടുത്തി സാക്ഷാൽ മെഗാസ്റ്റാർ

692

പല റിയാലിറ്റി ഷോകളുടെയും ഉറവിടമെന്നറിയുന്നത് ഹോളിവുഡാണ്. നമ്മുടെ രാജ്യത്ത് അത് ജനപ്രിയമായത് ഹിന്ദിയിൽ ബിഗ്‌ബോസ് വന്നപ്പോഴാണ്. ആദ്യം ഹിന്ദിയിൽ ആരംഭിച്ച ബിഗ്‌ബോസ് പിന്നെ രാജ്യത്തെ എല്ലാ ഇൻഡസ്ട്രിയിലേക്കും വ്യാപിക്കുകയായിരുന്നു.

എല്ലാ ഭാഷയിലും അവിടുത്തെ സൂപ്പർ താരങ്ങൾ തന്നെയാണ് ഹോസ്റ്റ് ആയി എത്തിയത്. മലയാളത്തിൽ സാക്ഷാൽ മോഹലാൽ ആണ് ഹോസ്റ്റ്. നാല് സീസണുകളിലായി വളരെ മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ ബിഗ്‌ബോസിന്റെ ഹോസ്റ്റായി ആദ്യം ക്ഷണിച്ചത് മമ്മൂട്ടിയെ ആയിരുന്നു.

Advertisements

Also Read
അഹാനയാണ് ആ ആഗ്രഹം എന്നിൽ നിറച്ചതും അതിന് വേണ്ടി നിന്നതും, 54 ാം വയസ്സിൽ ഇങ്ങനെയൊരു അവസരം കിട്ടിയ ഞാൻ ഭാഗ്യവാനാണ്; കൃഷ്ണകുമാർ

അന്ന് ഹോസ്റ്റാവാൻ കോടികളാണ് മമ്മൂട്ടിക്ക് നല്കാൻ തയ്യാറായിരുന്നത്. എന്നാൽ തനിക്ക് ഹോസ്റ്റാകാൻ താത്പര്യമില്ലെന്ന് താരം തുറന്ന് പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ; കൊക്കകോളയുടെ പരസ്യത്തിന് കോടികളാണ് അവർ എനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്ന് ഞാൻ അത് ഉപേക്ഷിച്ചു.

അതിനെക്കാൾ വലിയ കോടികളാണ് ബിഗ്ഗ് ബോസിന് വേണ്ടി പറഞ്ഞത്. പക്ഷെ അത് ഉപേക്ഷിക്കാൻ പ്രത്യേകിച്ച് തിയറി ഒന്നും ഇല്ല. നമ്മളെ കൊണ്ട് ആവില്ല എന്ന് വച്ചിട്ടാണ് വേണ്ട എന്ന് പറഞ്ഞത്. അത് എനിക്ക് ശരിയാവില്ല. വെറുതേ അവസാനം ശ്വാസം മുട്ടും നമ്മൾ. അതുകൊണ്ടാണ്. വലിയ ഓഫറായിരുന്നു അതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Also Read
കല്യാണത്തിന് മുമ്പേ അതൊക്കെ കണ്ടിരിക്കണം, അതു കൊണ്ടാണ് ഞാനും പോയത്, വെളിപ്പെടുത്തലുമായി മാളവിക കൃഷ്ണദാസ്

നിലവിൽ 15 ദിവസത്തിനായി 18 കോടി രൂപയാണ് മോഹൻലാൽ പ്രതിഫലം വാങ്ങുന്നതെന്നാണ് സ്ഥീരീകരിക്കാത്ത റിപ്പോർട്ട്. 100 ദിവസത്തെ ഷോയാണ് ബിഗ്‌ബോസ്. പക്ഷെ അതിൽ 15 ദിവസം മാത്രമേ മോഹൻലാൽ വരുന്നുള്ളു.

Advertisement