Home Entertainment Celebrities

അതിനുവേണ്ടിയായിരുന്നു വിവാഹജീവിതത്തിലേക്ക് കടന്നത്, തുറന്നുപറഞ്ഞ് നവ്യ നായര്‍

212

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: എന്നെ കൊണ്ട് ആവില്ല; കോടികൾ പ്രതിഫലം പറഞ്ഞ ബിഗ്‌ബോസിൽ ഹോസ്റ്റാവാത്തതിന്റെ കാരണം വെളിപ്പെടുത്തി സാക്ഷാൽ മെഗാസ്റ്റാർ

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്.

ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും സിനിമയിലേക്കുള്ളമടങ്ങി വരവിനെ കുറിച്ചും സംസാരിക്കുകയാണ് താരം. താന്‍ വിവാഹം കഴിച്ചത് സെലിബ്രിറ്റിയില്‍ നിന്നും കുടുംബിനിയിലേക്കുള്ള മാറ്റത്തെ കുറിച്ച് അറിയാന്‍ വേണ്ടിയിട്ടായിരുന്നുവെന്ന് നവ്യ പറയുന്നു.

Also Read: അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു

വിവാഹത്തിന് ശേഷമുള്ള മാറ്റങ്ങളെ പോസിറ്റീവ് ആയിട്ടാണ് കണ്ടതെന്നും മുംബൈയിലേക്ക് പോയപ്പോള്‍ ഒറ്റപ്പെടല്‍ ഫീല്‍ ചെയ്തിട്ടുണ്ടെന്നും പിന്നീട് മകന്‍ വരുന്നതിന്റെ തിരക്കിലായി എന്നും നവ്യ പറയുന്നു. നൃത്തത്തില്‍ സജീവമായതോടെ ജീവിതത്തിലുള്ള പല പ്രശ്‌നങ്ങളും മാറിയെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Advertisement