25ാം വയസ്സുമുതല്‍ ആ രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണ് ഞാന്‍, കുടുംബജീവിതം ഞാനും ആഗ്രഹിക്കുന്നുണ്ട്, വയസ്സ് 43 പിന്നിട്ടിട്ടും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി മുംതാസ്

111

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന നടിയാണ് മുംതാസ്. ഐറ്റം നമ്പറുകളിലൂടെ എത്തി യുവാക്കളുടെ ഹരമായി മാറിയ താരം പലപ്പോഴും ഗ്ലാമറസ് വേഷങ്ങളായിരുന്നു കൈകാര്യം ചെയ്തുകൊണ്ടിരുന്നത്. താരം മോനിഷ എന്‍ മൊണാലിസ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയ ലോകത്തേക്ക് ചേക്കേറിയത്.

Advertisements

പിന്നീട് മിക്ക ഭാഷകളിലെയും ചിത്രങ്ങളിലെ ഐറ്റം നമ്പറുകളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടു. മലയാളത്തിലെ ജന നായകന്‍, താണ്ഡവം തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു.2009 വരെ സിനിമാലോകത്ത് സജീവമായിരുന്ന മുംതാസ് പിന്നീട് ബ്രേക്കെടുത്തിരുന്നു. അതിന് ശേഷം താരം മടങ്ങിവന്നുവെങ്കിലും മൂന്നു സിനിമകള്‍ മാത്രമായിരുന്നു ചെയ്തത്.

Also Read:നായികമാരുടെ അമ്മ വേഷം പോലും കിട്ടുന്നില്ല, നല്ല പ്രായത്തില്‍ വിവാഹം ചെയ്തിരുന്നേല്‍ ഇപ്പോള്‍ 20 വയസ്സുള്ള മകളുണ്ടായേനെ, തുറന്നുപറഞ്ഞ് തെസ്‌നി ഖാന്‍

പിന്നീട് ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജായിരും ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയുമായി താരം എത്തിയിരുന്നു. ഇതിന് ശേഷം സിനിമയില്‍ നിന്നും ടെലിവിഷന്‍ പരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന താരം ഇപ്പോള്‍ പൂര്‍ണ ദൈവവിശ്വാസി ആയി മാറിയിരിക്കുകയാണ്.

നാല്‍പ്പത്തിമൂന്ന് വയസ്സായിട്ടും ഇന്നും അവിവാഹിതയായി തുടരുകയാണ് മുംതാസ്. ഇപ്പോഴിതാ കല്യാണം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മുംതാസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ 25ാമത്തെ വയസ്സില്‍ ഓട്ടോ ഇമ്യൂണിറ്റി ഡിസോഡര്‍ എന്ന ബാധിച്ചു.

Also Read:പ്രണയവിവാഹമല്ല, മാട്രിമോണിയല്‍ സൈറ്റ് വഴിയുള്ള പരിചയം, മലയാളം അറിയാത്തത് പ്രശ്‌നമാവില്ലേ എന്ന് മാത്രമേ അച്ഛന്‍ ചോദിച്ചുള്ളൂ, വിവാഹത്തെ കുറിച്ച് ബൈജുവിന്റെ മകള്‍ ഐശ്വര്യ പറയുന്നു

അതിനുശേഷം ആ രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ് താന്‍. ആ രോഗം കാരണം തനിക്ക് ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ലെന്ന് മനസ്സിലായെന്നും കൂടെയുള്ളവരെല്ലാം വിവാഹം കഴിച്ച് ജീവിക്കുന്നത് കാണുമ്പോള്‍ തനിക്കും കുടുംബമായി ജീവിക്കാന്‍ ആഗ്രഹം തോന്നാറുണ്ടെന്നും താരം പറയുന്നു.

എന്നാല്‍ മാനസികമായി താന്‍ ഇപ്പോഴും തയ്യാറല്ലെന്നും മുതാംസ് പറയുന്നു.ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന മുംതാസ് ബിഗ് ബോസ് ഷോയിലൂടെയായിരുന്നു തിരിച്ചെത്തിയത്. ഈ ഷോയില്‍ വെച്ചാണ് മുംതാസ് തനിക്കൊരു അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയത്.

Advertisement