നൂറുകോടി നിറവില്‍ ആടുജീവിതം, ഗുജറാത്തില്‍ ബേബി ഷവര്‍ ആഘോഷമാക്കി അമല പോളും, ഇരട്ടി സന്തോഷ നിറവില്‍ താരം

128

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടെന്ന് തന്നെ സൂപ്പര്‍ നടിയായി മാറിയ മലയാളി താരമാണ് നടിഅമല പോള്‍. 2009 ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രം നീലത്താമര എന്ന ലാല്‍ജോസ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരം ഇന്നും സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാണ്.

amala-paul-5

Advertisements

അഭിനയ പ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ സജീവമാണ്. കൂടാതെ കന്നഡ സിനിമയിലും താരം തന്റെ സാന്നിധ്യം അറിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും എന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന് അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നില്‍ക്കാന്‍ സാധിച്ചിട്ടുണ്ട്. ഏത് വേഷവും അനായാസം തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

Also Read:25ാം വയസ്സുമുതല്‍ ആ രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണ് ഞാന്‍, കുടുംബജീവിതം ഞാനും ആഗ്രഹിക്കുന്നുണ്ട്, വയസ്സ് 43 പിന്നിട്ടിട്ടും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി മുംതാസ്

മികച്ച അഭിനയ പ്രധാന്യമുള്ള നിരവധി കഥാപാത്രങ്ങളെ അമല പോള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ കാലത്ത് വേഷമിട്ട സിനിമകളില്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്ക പെടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ മൈന എന്ന തമിഴ് സിനിമയിലെ താരത്തിന്റെ ഗംഭിര പ്രകടനം ഏറെ കൈയ്യടി നേടിയുരുന്നു. ഈ സിനിമയാണ് അമല പോളിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. പിന്നീട് താരം സിനിമയില്‍ മുന്‍ നിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.

അമല പോളും ഭര്‍ത്താവ് ജഗത് ദേശായിയും തങ്ങളുടെ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. ഇപ്പോഴിതാ അമല പോളിന്റെ ബേബി ഷവര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.

Also Read;നായികമാരുടെ അമ്മ വേഷം പോലും കിട്ടുന്നില്ല, നല്ല പ്രായത്തില്‍ വിവാഹം ചെയ്തിരുന്നേല്‍ ഇപ്പോള്‍ 20 വയസ്സുള്ള മകളുണ്ടായേനെ, തുറന്നുപറഞ്ഞ് തെസ്‌നി ഖാന്‍

ഗുജറാത്തി ആചാരപ്രകാരം നടത്തുന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ അമല പോള്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തി രീതിയിലുള്ള ചുവപ്പും വെള്ളയും കലര്‍ന്ന സാരിയാണ് അമല പോള്‍ ധരിച്ചിരിക്കുന്നത്.

വെള്ള കുര്‍ത്ത പൈജാമ സെറ്റിലാണ് ജഗത് ദേശായി എത്തിയത്. പാരമ്പര്യവും സ്‌നേഹവും ആശ്ലേഷിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് അമല ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Advertisement