എന്റെ ജീവിതത്തിന്റെ നെടുംതൂണ്, എപ്പോഴും തല്ലുണ്ടാക്കുമെങ്കിലും അമ്മ എന്റെ അടുത്ത സുഹൃത്ത്, ജന്മദിനത്തില്‍ മാതാപിതാക്കളെ കുറിച്ച് കുറിപ്പുമായി ഹരിത നായര്‍

48

ചുരുങ്ങിയ കാലം കൊണ്ട് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയാണ് ഹരിത നായര്‍. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലൂടെയാണ് ഹരിത നായര്‍ ശ്രദ്ധിക്കപ്പെടുന്നത്. അഖിലാണ്ഡേശ്വരിയുടെ മൂത്തമരുമകളാവാന്‍ എത്തുന്ന ഗംഗ എന്ന കഥാപാത്രത്തെയാണ് ഹരിത അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിലൂടെയാണ് ഹരിത നായര്‍ എന്ന താരത്തെ പ്രേക്ഷകര്‍ ആദ്യമായി സ്വീകരിച്ചത്. പിന്നാലെ കുടുംബശ്രീ ശാരദ എന്ന പരമ്പരയിലും ഒരു പ്രധാന വേഷം ഹരിത അവതരിപ്പിക്കുന്നുണ്ട്.

Advertisements

വില്ലത്തിയുടെ റോള്‍ ആയിരുന്നെങ്കിലും ചെമ്പരത്തി സീരിയലിലൂടെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഹരിത ശ്രദ്ധേയായി. മോഡലിങ് രംഗത്ത് നിന്നുമാണ് ഹരിത നായര്‍ മിനിസ്‌ക്രീന്‍ നായികയായി മാറിയത്. 2018 ലെ മിസ് കേരള മത്സരത്തില്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയ ഹരിത ചെന്നൈ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ് ആയിരുന്നു.

Also Read:നൂറുകോടി നിറവില്‍ ആടുജീവിതം, ഗുജറാത്തില്‍ ബേബി ഷവര്‍ ആഘോഷമാക്കി അമല പോളും, ഇരട്ടി സന്തോഷ നിറവില്‍ താരം

അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. സോഷ്യല്‍മീഡിയയിലൂടെ ഹരിത തന്റെ ഭര്‍ത്താവിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ കുറിച്ച് സംസാരിക്കുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ ഹരിത പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും വൈറലായിരുന്നു.

ഹരിതയുടെ പിറന്നാള്‍ ദിനത്തില്‍ മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയും നെടുംതൂണും മാതാപിതാക്കളാണെന്നും പ്രത്യേകിച്ച് തന്റെ അമ്മയെന്നും താന്‍ എപ്പോഴും തല്ലുണ്ടാക്കുന്ന ആളാണ് തന്റെ അമ്മയെന്നും ഹരിത പറയുന്നു.

Also Read:25ാം വയസ്സുമുതല്‍ ആ രോഗാവസ്ഥയിലൂടെ കടന്നുപോവുകയാണ് ഞാന്‍, കുടുംബജീവിതം ഞാനും ആഗ്രഹിക്കുന്നുണ്ട്, വയസ്സ് 43 പിന്നിട്ടിട്ടും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി മുംതാസ്

തന്റെ ജന്മദിനത്തില്‍ തന്നെ ചിന്തിപ്പിക്കുന്ന കാര്യമെന്നത് ഓരോ പിറന്നാള്‍ ദിനത്തിലും മാതാപിതാക്കളുടെ പ്രായവും കൂടുകാണെന്നതാണ്. കഴിഞ്ഞ ജന്മദിനത്തില്‍ താന്‍ അല്‍പ്പം സെല്‍ഫിഷായി ഒറ്റയ്ക്ക് ട്രിപ്പ് പോയി എന്നും പക്ഷേ ഇത്തവണത്തെ ജന്മദിനം താന്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോഷിക്കുകയാണെന്നും ഹരിത പറയുന്നു.

Advertisement