യുവം പരിപാടിക്കിടെ അനുഗ്രഹം തേടി മോഡിജിയുടെ കാലില്‍ വീഴാന്‍ ശ്രമിച്ച് നവ്യ, തടഞ്ഞ് പ്രധാനമന്ത്രി, ബിജെപി പരിപാടിയില്‍ നിറസാന്നിധ്യമായി നവ്യ നായര്‍

1413

കേരള സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയായിരുന്നു കഴിഞ്ഞ ദിവസം കേരക്കര ഉറ്റുനോക്കിയിരുന്നത്. വന്ദേഭാരത് ഫ്‌ലാഗ് ഓഫ് ഉള്‍പ്പെടെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.


ഇതില്‍ കൂടുതലും ശ്രദ്ധ നേടിയത് യുവം 2023 എന്ന പരിപാടിയാണ്. ഈ പരിപാടിയില്‍ നരേന്ദ്ര മോഡിക്കൊപ്പം നിരവധി പ്രമുഖ സിനിമാ രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍, വിജയ് യേശുദാസ്, അപര്‍ണ ബാലമുരളി, നവ്യ നായര്‍ എന്നിവരെല്ലാം പങ്കെടുത്തു.

Advertisements

Also Read: എഫേര്‍ട്ട്‌ലെസ് ആക്ടിങ്, വളരെ നാച്ചുറല്‍ ആയി അഭിനയിക്കുന്ന നടന്‍, മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി റായ് ലക്ഷ്മി

കൂടാതെ അനില്‍ആന്റണി, പ്രകാശ് ജാവദേക്കര്‍, പദ്മശ്രീ ശോശാമ്മ ഐപ്പ് എന്നിവരും യുവം വേദിയില്‍ നിറസാന്നിധ്യമായിരുന്നു. വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാല് തൊട്ട് വണങ്ങാന്‍ പല താരങ്ങളും ശ്രമിച്ചിരുന്നു.

ആ കൂട്ടത്തില്‍ സുരേഷ് ഗോപിയും നവ്യ നായരുമുണ്ട്. എന്നാല്‍ മോഡി അതിന് സമ്മതിച്ചിരുന്നില്ല. ഇടക്കിടെ പിണറായി വിജയനെ പുകഴ്ത്തുന്ന നവ്യ നായര്‍ പെട്ടെന്ന് ബിജെപി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതും മോഡിയുടെ കാല് തൊട്ട് വണങ്ങാന്‍ ശ്രമിച്ചതുമൊക്കെ ഇടതുകേന്ദ്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Also Read: വിവാഹവും ആ സമയത്ത്! ഭാര്യ സുചിത്രയും ആന്റണിയും ജീവിതത്തിലേക്ക് വന്നത് ഒരേ സമയത്ത്, വളരെ യാദൃശ്ചികമായി; ആത്മബന്ധം പറഞ്ഞ് മോഹൻലാൽ

അതേസമയം, താന്‍ യൂത്ത് കോണ്‍ക്ലേവ് ആയതുകൊണ്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു അപര്‍ണ ബാല മുരളി പ്രതികരിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ഇങ്ങനെയൊരു വേദി പങ്കിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതുപോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു.

Advertisement