മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഡ്രൈവർ ആയി എത്തി പിന്നീട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും നിർമ്മാതാവും നടനും ആയി മാറിയ താരമാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലുമായി വളരെ വലിയ ആത്മബന്ധം സൂക്ഷിക്കുന്ന ആന്റണു അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ്.
2000 ൽ പുറത്തിറങ്ങിയ നരസിംഹം മുതൽ ഇങ്ങോട്ട് വിരിൽ എണ്ണാവുന്ന രണ്ട് മൂന്ന് ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാ മോഹൻലാൽ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്. ഇപ്പോഴിതാ ആന്റണി പെരുമ്പാവൂർ തന്റെ ജീവിതത്തിന്റെ ഭാഗമായതിനെ കുറിച്ച് മോഹൻലാൽ തുറന്ന് പറഞ്ഞ പഴയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
അമൃത ടിവിയിലെ സമാഗമം എന്ന പരിപാടിയിൽ വെച്ച് ആന്റണിയെ കുറിച്ച് മോഹൻലാൽ കൂടുതൽ തുറന്നുപറഞ്ഞത്. വളരെ അപ്രതീക്ഷിതമായാണ് ആന്റണി ജീവിതത്തിലേക്ക് കടന്ന് വരുന്നതെന്നാണ് താരം പറയുന്നത്.
തന്റെ മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് കാണുന്നത്. ചില ആളുകളെ കാണുമ്പോൾ താൽപര്യം തോന്നുമല്ലോ. എനിക്ക് പേഴ്‌സണൽ ഡ്രൈവർ ഇല്ലായിരുന്നു. ചോദിച്ചപ്പോൾ ആന്റണി സമ്മതിക്കുകയായിരുന്നു എന്നാണ് മോഹൻലാൽ പറയുന്നത്.
വളരെ യാദൃശ്ചികമായി ആ സമയത്താണ് തന്റെ വിവാഹവും നടക്കുന്നത്, ഭാര്യയും ആന്റണിയും ഒരുമിച്ചാണ് ജീവിതത്തിലേക്ക് വരുന്നതെന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്.
അന്നൊക്കെ ഭക്ഷണ ക്രമീകരണം മോഹലാലിന്റെ ഭാര്യ ആന്റണിക്ക് എഴുതിക്കൊടുക്കുമായിരുന്നു. കൃത്യ സമയത്ത് ആന്റണി ലാലിനെക്കൊണ്ട് അത് കഴിപ്പിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് പരിപാടിയിൽ അവതാരകനായി വന്ന സിദ്ധിഖ് സാക്ഷ്യം പറയുന്നുമുണ്ട്.
ലാൽ പലപ്പോഴും ലാൽ രാവിലെ ഭക്ഷണം കഴിക്കുന്നില്ലെന്ന് പറയും. എന്നാൽ കുറച്ച് നേരം കഴിഞ്ഞ് കഴിക്കുന്നത് കാണാം. അത് ആന്റണിയുടെ നിർബന്ധം കൊണ്ടാണെന്നും സിദ്ദിഖ് പറയുകയാണ്.
കൂടാതെ, മോഹൻലാൽ സാർ എപ്പോഴും ഷൂട്ടിന്റെ തിരക്കിൽ ആയിരിക്കും അപ്പോൾ അദ്ദേഹത്തിന്റെ ഇതുപോലെയുള്ള കാര്യങ്ങൾ താൻ പുറകിൽ നടന്ന് ചെയ്യും, അദ്ദേഹത്തിന്റെ ആരോഗ്യമാണ് തനിക്ക് പ്രാധാന്യമെന്ന് ആന്റണി പറയുന്നു.
കൂടാതെ, താൻ ഒരിക്കലും ഒരു നിർമ്മാതാവ് ആവുമെന്ന് ഒന്നും കരുതിയിരുന്നില്ല. പിന്നെ ലാൽ സാർ പിന്നിലുള്ളത് കൊണ്ടാണ് സിനിമ എടുക്കാൻ കഴിഞ്ഞത്, അതുപോലെ ഒരാളെ സഹായിക്കുന്നത് വേറൊരാളും അറിയരുതെന്ന നിർബന്ധം മോഹൻലാലിനുണ്ടെന്നും ആന്റണി പറയുകയാണ് ഈ വീഡിയോയിൽ.
അതേസമയം, സിനിമ രംഗത്തെ പലർക്കും ആന്റിണിയും മോഹൻലാലും തമ്മിലുള്ള അടുപ്പം അത്ര ഇഷ്ടമല്ല, സിനിമയുടെ കഥ ആദ്യം കേൾക്കുന്നത് ആന്റണി ആണെന്നും, അതുപോലെ പഴയത് പോലെ ലാലിലേക്ക് എത്തിപെടാൻ കഴിയുന്നില്ലെന്നും സംവിധായകൻ സിബി മലയിൽ ആരോപിച്ചിരുന്നു.