ഇത് ജൂനിയർ റഹ്‌മാൻ; രണ്ട് പെൺമക്കൾക്ക് ശേഷം പിറന്ന ആൺകുഞ്ഞെന്ന് ആരാധകർ; യഥാർഥത്തിൽ അയാൻ ആരാണ് എന്ന് വെളിപ്പെടുത്തി താരം!

670

മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകൻ പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്‌മാൻ. ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളൻ നായകനായിരുന്നു താരം.

സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. മലയാളികൾക്കും തമിഴ് സിനിമാ പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് റഹ്‌മാൻ. 1983ൽ കൂടെവിടെ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴിലും തിരക്കേറിയ നടനായി മാറി.

Advertisements

80 കളിലും 90 കളിലും യുവത്വത്തിന്റെ പ്രതീകമായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് റഹ്‌മാൻ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്‌മാൻ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച റഹ്‌മാൻ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു.

ALSO READ- ചില ആളുകൾ സെ ക് സ് മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്ന് ബഷീർ; തന്നെ കുറിച്ചുള്ള കമന്റുകളോട് പുച്ഛം മാത്രമെന്ന് സുഹാന

തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയനായ റഹ്‌മാൻ നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാം വരവും മികച്ചതാക്കി. 80 കളിലും 90 കളുടെ തുടക്കത്തിലും സൂപ്പർതാരങ്ങൾക്കും മുകളിലായിരുന്നു റഹ്‌മാന്റെ സ്ഥാനം. എൺപതുകളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും മലയാള സിനിമയിൽ സൂപ്പർതാരങ്ങളേ കാൾ താരമൂല്യമുള്ള നടനായിരുന്നു റഹ്‌മാൻ.

ഇപ്പോഴിതാ ആരാധകരെ കൺഫ്യൂഷനിലാക്കിയ ഒരു ചിത്രം പങ്കിട്ടിരിക്കുകയാണ് റഹ്‌മാൻ.കഴിഞ്ഞദിവസം റഹ്‌മാൻ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ചിലപ്പോൾ ഏറ്റവും ചെറിയ കാര്യങ്ങൾ ആകും നമ്മളുടെ നിങ്ങളുടെ ഹൃദയത്തിൽ കൂടുതൽ ഇടം നേടുന്നത്. ജൂനിയറിനെ കണ്ടോളൂ’ എന്ന ക്യാപ്ഷ്യനോടെ റഹ്‌മാൻ കുഞ്ഞിന്റെ ചിത്രം പങ്കിടുകയായിരുന്നു. പക്ഷെ, ഈ ചിത്രവും ക്യാപ്ഷനും മറ്റൊരു ചർച്ചയ്ക്കാണ് വഴി തെളിയിച്ചത്. റഹ്‌മാന് കുഞ്ഞു പിറന്നു എന്ന തരത്തിൽ ചിത്ര പ്രചരിച്ചത്.

ALSO READ- ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് പ്രാർത്ഥിക്കുന്നത്: കണ്ണീരോടെ കുടുംബ ചിത്രവുമായി അഭിരാമി സുരേഷ്

റഹ്‌മാന് ‘കുഞ്ഞു പിറന്നു. 55 കാരൻ റഹ്‌മാന് മകൻ പിറന്നു 2 പെണ്മക്കൾക്ക് ശേഷം പിറന്ന പൊന്നോമന എന്നൊക്കെയാണ് റഹ്‌മാന്റെ പുത്തൻ ചിത്രം വൈറലായതോടെ ആരാധകർ കുറിച്ചത്. എന്നാൽ ഈ കൺഫ്യൂഷന് കാരണമായത് റഹ്‌മാൻ കുറിച്ച ജൂനിയർ എന്ന വാക്കാണ്.യഥാർത്ഥത്തിൽ റഹ്‌മാന്റെ ചെറുമകൻ അയാൻ ആണ് ചിത്രങ്ങളിൽ നിറയുന്നത്.

ഇപ്പോൾ വെറും ആറുമാസക്കാരനായ അയാന്റെ ആദ്യ ഈദ് ആണ് ഇക്കഴിഞ്ഞത്. കുടുംബം മുഴുവനും ആഘോഷത്തിൽ ഭാഗമായിരുന്നു. കംപ്ലീറ്റ് ഫാമിലി മാനായ റഹ്‌മാൻ പേരകുട്ടിക്ക് ഒപ്പം ഈദ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ജൂനിയർ എന്ന ക്യാപ്ഷ്യനോടെ പങ്കുവെച്ചത്. റഹ്‌മാന്റെയും മെഹറൂന്നീസയുടേയും മൂത്ത മകളായ റുഷ്ദ 2021 ൽ ആണ് വിവാഹിതയായത്. അൽതാഫ് നവാബാണ് താരപുത്രിയുടെ ഭർത്താവ്.

Advertisement