ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് പ്രാർത്ഥിക്കുന്നത്: കണ്ണീരോടെ കുടുംബ ചിത്രവുമായി അഭിരാമി സുരേഷ്

1096

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികൾക്ക് ഇന്ന് സുപരിചിതയാണ്.

ഇരുവരും സോഷ്യൽമീഡിയയിലെ താരങ്ങളാണ്. കഴിഞ്ഞ ദിവസമാണ് അമൃതയുടെയും അഭിരാമിയുടെയും പിതാവ് വിടവാങ്ങിയത് അമൃത തന്നെയാണ് അച്ഛന്റെ വിയോഗ വാർത്ത സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.

Advertisements

ഞങ്ങടെ പൊന്നച്ഛൻ ഇനി ഭഗവാന്റെ കൂടെ എന്ന ക്യാപ്ഷനോടെയാണ് അച്ചന്റെ ചിത്രവും പങ്കുവെച്ച് വിയോഗവാർത്ത അറിയിച്ച്ത്. നിരവധി താരങ്ങളും ആരാധകരും നേരിട്ടും സോഷ്യൽമീഡിയയിലൂടെയും ആദരാഞ്ജലികൾ നേർന്നിരുന്നു. ഇപ്പോഴിതാ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് അഭിരാമിയും അമൃതയും.

ALSO READ- ടൊവീനോയുടെ അമ്മയായി അഭിനയിക്കാൻ ബേസിൽ ജോസഫ് വിളിച്ചു; നായികയാക്കാമെങ്കിൽ വരാമെന്നാണ് പറഞ്ഞത്: രേഖ മേനോൻ

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്നാണ് അഭിരാമി പറയുന്നത്. കുടുംബസമേതമായുള്ള ചിത്രവും അഭിരാമി ഇതിനോടൊപ്പം പങ്കുവെച്ചിരിക്കുകയാണ്. അതേസമയം, വിഷമം പങ്കുവെച്ചെത്തിയ അഭിയെ ആരാധകരും ആശ്വസിപ്പിച്ചിരുന്നു. മറ്റൊരു ലോകത്തിരുന്ന് അച്ഛൻ നിങ്ങളെയെല്ലാം കാണുന്നുണ്ടാവും, ആ കരുതൽ എന്നും നിങ്ങൾക്കൊപ്പം തന്നെയുണ്ടാവുമെന്നുമാണ് അഭിയെ ആശ്വസിപ്പിക്കുന്നത്.

അഭിരാമി കുറിച്ചതിങ്ങനെ: ‘നിങ്ങളുടെ മകളായി വീണ്ടും ജനിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു, എന്റെ കാവൽ മാലാഖ, എന്റെ ഗുരു, എന്റെ വെളിച്ചം, എന്റെ ഏറ്റവും നല്ല സുഹൃത്ത്, എന്റെ എല്ലാം, എന്റെ അച്ഛൻ ‘- എന്നാണ് അഭിരാമി കുറിച്ചത്.

ALSO READ- മോഹൻലാൽ വാങ്ങുന്ന അത്ര കോടികൾ മകൾ കീർത്തിയും വാങ്ങുന്നുണ്ട്; എന്തെങ്കിലും ന്യായീകരണമുണ്ടോ? ജി സുരേഷ് കുമാറിനോട് ചോദ്യം

ഈ പോസ്റ്റിന് താഴെ അച്ഛൻ കൂടെയുണ്ടാവും മോളെ. അദൃശ്യ ശക്തിയായി. വിഷമിക്കാതിരിക്കൂ. ഞങ്ങളുണ്ട് കൂടെ. ദേഹമേ വിട്ടൊഴിഞ്ഞുള്ളു. ദേഹി ഒപ്പമുണ്ട്. പ്രാർത്ഥനകളിൽ എന്നും കൂടെച്ചേർക്കുക എന്നുമായിരുന്നു ആരാധകർ അഭിയോട് പറയുന്നത്.

നേരത്തേയും അച്ഛനെക്കുറിച്ച് നേരത്തെയും അഭിരാമി വാചാലയായിരുന്നു. എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും. എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെയാണ് വളർത്തിയതെന്നും അന്ന് അഭിരാമി പറഞ്ഞിരുന്നു.

Advertisement