ടൊവീനോയുടെ അമ്മയായി അഭിനയിക്കാൻ ബേസിൽ ജോസഫ് വിളിച്ചു; നായികയാക്കാമെങ്കിൽ വരാമെന്നാണ് പറഞ്ഞത്: രേഖ മേനോൻ

3482

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനും ആണ് യുവതാരം ബേസിൽ ജോസഫ്. ചുരുങ്ങിയ കാലത്തിന് ഉള്ളിൽ ഒരുപിടി മികച്ച സിനിമകൾ സംവിധാനം ചെയ്ത ബേസിൽ അഭിനയ രംഗത്തും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ്.

അവസാനം സംവിധാനം ചെയ്ത മിന്നൽമുരളി ആഗോള തലത്തിലാണ് ഹിറ്റടിച്ചത്. ഇതിനിടെ ഈ ചിത്രമൊരുക്കിയതിന് ഏഷ്യൻ അക്കാദമി അവാർഡിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു ബേസിൽ. ടൊവിനോ തോമസ് നായകനായ ചിത്രമായിരുന്നു മിന്നൽ മുരളി.

Advertisements

ഈ ചിത്രത്തിന് മുമ്പ് ടൊവിനോയെ നായകനാക്കി ബേസിൽ ഒരുക്കിയ ചിത്രമായിരുന്നു ഗോദ. ഈ സിനിമയെ കുറിച്ച് മാധ്യമപ്രവർത്തകയായ രേഖ മേനോൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ALSO READ- മോഹൻലാൽ വാങ്ങുന്ന അത്ര കോടികൾ മകൾ കീർത്തിയും വാങ്ങുന്നുണ്ട്; എന്തെങ്കിലും ന്യായീകരണമുണ്ടോ? ജി സുരേഷ് കുമാറിനോട് ചോദ്യം

തന്നെ പല സിനിമയിലേക്കും അഭിനയിക്കാൻ വിളിച്ചിരുന്നു എന്നുപറയുന്നതിനിടെയാണ് രേഖയുടെ വെളിപ്പെടുത്തൽ. തനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയാണ് സിനിമയെന്നും അതുകൊണ്ടാണ് അവസരം കിട്ടിയിട്ടും പോകാതിരുന്നതെന്നും രേഖ പറയുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ സിനിമയിൽ ടൊവിനോയുടെ അമ്മയായി അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നെന്നാണ് രേഖ പറയുന്നത്. എന്നാൽ ടൊവിനോയുടെ നായികയാക്കിയാൽ വരാമെന്നാണ് താൻ മറുപടി പറഞ്ഞതെന്നും രേഖ മൈൽസ്റ്റോൺ മേക്കേഴ്‌സിനോട് പറഞ്ഞു.

‘ എനിക്ക് സിനിമ എന്നൊരു മാധ്യമം എനിക്കൊട്ടും പരിചയമില്ല. അതുകൊണ്ട് തന്നെ ഞാനത് ചെയ്ത് കഴിഞ്ഞാൽ മഹാ പ്രശ്‌നമാകും. അതുകൊണ്ടാണ് ഞാൻ അഭിനയിക്കാൻ പോകാത്തത്. എന്നാൽ ചില സമയത്ത് ഇങ്ങനത്തെ റോൾ കിട്ടിയാൽ കൊള്ളാമായിരുന്നു എന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷെ അത് സംവിധായകർക്ക് കൂടി തോന്നണമല്ലോ. ഗോദ സിനിമയിൽ ടൊവിനോയുടെ അമ്മയായിട്ട് അഭിനയിക്കാൻ എന്നെ വിളിച്ചു. ടൊവിനോയുടെ അമ്മയായിട്ട് അഭിനയിക്കാൻ പറ്റില്ലാ, നായികയാക്കണമെന്ന് ഞാൻ പറഞ്ഞു’- എന്നാണ് ചിരിയോടെ രേഖ പറയുന്നത്.

ALSO READ- അങ്ങനെയുള്ള ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, നടൻ ദിലീപിനെ കുറിച്ച് അന്ന് പ്രവീണ പറഞ്ഞത് കേട്ടോ

തന്നെ പിന്നെ വേറൊരു സിനിമയിൽ ജേണലിസ്റ്റിന്റെ റോളിലേക്കും വേറൊന്നിൽ പ്രിൻസിപ്പാളിന്റെ റോളിലേക്കും എന്നെ വിളിച്ചിരുന്നു. പക്ഷെ ഞാൻ വേണ്ടായെന്ന് പറഞ്ഞു. വേറൊരു സിനിമയിൽ ഒരു സീരിയസ് റോൾ ചെയ്യാനാണ് എന്നെ വിളിച്ചത്. അതും ചെയ്യാൻ എനിക്ക് പറ്റില്ലായിരുന്നു. ഒരു സീരിയസ് റോൾ എന്നൊക്കെ പറയുമ്പോൾ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ മുന്നിൽ നിൽക്കുന്ന അഭിനേതാവ് കുറച്ച് സ്റ്റാന്റേടുള്ള ആളായിരിക്കും. അവിടെ എങ്ങാനും നമ്മൾ തെന്നിപോയാൽ ഞാൻ തീർന്നെന്നാണ് രേഖയുടെ വാക്കുകൾ.

Advertisement