മോഹൻലാൽ വാങ്ങുന്ന അത്ര കോടികൾ മകൾ കീർത്തിയും വാങ്ങുന്നുണ്ട്; എന്തെങ്കിലും ന്യായീകരണമുണ്ടോ? ജി സുരേഷ് കുമാറിനോട് ചോദ്യം

51478

മലയാള സിനിമയിലെ പ്രമുഖനായ നിർമ്മാതാവും നടനുമാണ് ജി സുരേഷ് കുമാർ. മുൻകാല നായിക നടി മേനകയെയാണ് സുരേഷ് കുമാർ വിവാഹം കഴിച്ചത്. തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായ കീർത്തി സുരേഷ് ഇദ്ദേഹത്തിന്റെ മകളാണ്.

ഇപ്പോഴിതാ പഴയ സിനിമകളെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് നിർമ്മാതാവിന് മുടക്കിയ തുക പോലും കിട്ടാറില്ലെന്ന് തുറന്നു പറഞ്ഞിരുന്നു സുരേഷ് കുമാർ. ഇന്ന് സിനിമയുടെ നിർമ്മാണ ചെലവ് വളരെ കൂടിയെന്നും താരങ്ങൾ പത്തിരിട്ടിയോളം പ്രതിഫലം കൂട്ടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമിത പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാൻ പോവുന്നതെന്ന് സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisements

താരങ്ങൾ ഉണ്ടായിരുന്ന പ്രതിഫലത്തിന്റെ എത്രയോ ഇരട്ടി കൂട്ടി. 1983ലൊക്കെ് പതിനായിരം രൂപയൊക്കെ ആയിരുന്നു ഇവരുടെ ഏറ്റവും കൂടുതൽ പ്രതിഫലം. ഇപ്പോ അവരൊക്കെ വാങ്ങിക്കുന്നത് എത്ര കോടികളാണെന്ന് ആലോചിച്ച് നോക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ- അങ്ങനെയുള്ള ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്, നടൻ ദിലീപിനെ കുറിച്ച് അന്ന് പ്രവീണ പറഞ്ഞത് കേട്ടോ

കൂടാതെ, നടൻമാർക്കാണ് സിനിമ ആവശ്യമെന്നും അവരെ സിനിമയ്ക്ക് ആവശ്യമില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാവും. വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിലേക്കിരിക്കുന്ന രീതിയിലേക്കായിരിക്കും പോവുന്നത്. ഇതൊരു് മുന്നറിയിപ്പും കൂടിയാണ്. പ്രൊഡ്യൂസറുടെ കൂടെ നിൽക്കുന്ന ആക്ടറും ഡയരക്ടറും മാത്രമേ ഭാവിയിൽ രക്ഷപ്പെടൂ. അല്ലെങ്കിൽ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങൾ നോക്കുന്ന രീതിയിലേക്ക് ആക്കേണ്ടി വരും. നിവൃത്തിയില്ലാത്തത് കൊണ്ട് പറയുകയാണെന്നായിരുന്നു നിർമാതാവിന്റെ വാക്കുകൾ.

ഇക്കാര്യം വീണ്ടും യുവതാരങ്ങളുടെ പ്രതിഫലവും സെറ്റിലെ മോശം പെരുമാറ്റവുമൊക്കെ ചർച്ചയാകുമ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇതിനിടെ, ചിലർ സുരേഷ് കുമാറിന്റെ മകൾ കീർത്തി സുരേഷ് തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ കൈ പറ്റുന്ന പ്രതിഫലവും ചർച്ചയാകുന്നുണ്ട്.

ALSO READ- ഒരുകാലത്ത് ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി, പിന്നീട് പർദ്ദയിട്ട് കുടുംബ ജീവിതം, ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത്: ഉപ്പും മുകളകിലെ ‘വലിയ വീട്ടിൽ ഹൈമാവതി’ സജിത ബേട്ടിയുടെ ജീവിതം കണ്ടോ

അടുത്തിടെയാണ് പ്രതിഫലം മൂന്ന് കോടി രൂപയായി കീർത്തി സുരേഷ് ഉയർത്തിയത്. ദേശീയ അവാർഡും ഒടുവിൽ പുറത്തിറങ്ങിയ ദസറ എന്ന സിനിമയുടെ വിജയവും ഒഴിച്ചാൽ കാര്യമായ ഹിറ്റൊന്നും കീർത്തിയുടെ പേരിലില്ല. എങ്കിലും കീർത്തി ഇത്രയും പ്രതിഫലം ഉയർത്തിയതിൽ സുരേഷ് കുമാറിന് എന്തെങ്കിലും പറയാനുണ്ടോ എന്നാണ് ചോദ്യമുയരുന്നത്.

ദസറയിൽ കരിയറിലെ മികച്ച കഥാപാത്രമാണ് കീർത്തി സുരേഷിന് ലഭിച്ചത്. നാനിയായിരുന്നു സിനിമയിലെ നായകൻ. നേരത്തെ തുല്യ പ്രതിഫലമെന്ന വാദത്തെയും സുരേഷ് കുമാർ എതിർത്തിരുന്നു. കുറഞ്ഞ പ്രതിഫലത്തിനെതിരെ നടി അപർണ ബാലമുരളി സംസാരിച്ചപ്പോഴായിരുന്നു അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചത്.

അതേസമയം, കീർത്തി ഇപ്പോൾ വാങ്ങുന്ന പ്രതിഫലം സൂപ്പർതാരങ്ങളേക്കാൾ കൂടുതലാണെന്നാണ് വിമർശം.

Advertisement