‘വിവാഹം കഴിച്ച കുട്ടിയാണ്, തമിഴത്തി ആണ്; വീഡിയോ കോൾ ചെയ്തു വൃത്തികേട് ആണ് കാണിച്ചത്; ഹണിട്രാപ്പ് ആണോ എന്നറിയില്ല’; വിനുവും ശീതളും

1017

ടിക് ടോകിലൂടെയും യൂട്യൂബ് ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലെ വീഡിയോകളിലൂടെയും റീൽസിലേയും സുപരിചിതരായ കപ്പിളാണ് ശീതളും വിനുവും.ഒരു മില്യൺ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് ഇരുവരും ചേർന്ന് യൂ ട്യൂബിൾ മാത്രം നേടിയെടുത്തത്. ഒരു ചാനലിൽ ജോലി ചെയ്യുന്നതിന്റെ ഇടയിലാണ് താൻ വിനുവിനെ കണ്ടതും പരിചയപ്പെട്ടതും എന്ന് ശീതൾ മുൻപ് തന്നെ പറഞ്ഞിരുന്നു. അന്ന് തങ്ങൾ കട്ട ചങ്കുകൾ ആയിരുന്നെന്നാണ് ശീതൾ പറയുന്നത്.

പിന്നീട ആ സ്ഥാപനത്തിൽ നിന്നും ഇറങ്ങിയ ശേഷവും സൗഹൃദം തുടർന്നു. ആ സമയത്തു തനിക്ക് ആലോചനകൾ വരുന്ന സമയം ആയിരുന്നു. എന്നാൽ വന്ന ആലോചനകളിൽ ചിലർക്ക് വീഡിയോ ചെയ്യുന്നത് ഇഷ്ടം ആയിരുന്നില്ലെന്ന് ശീതൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. അതുകൊണ്ട് തന്നെ അത്തരം ബന്ധങ്ങൾ തനിക്ക് വേണ്ട എന്ന് പപ്പയോട് പറയുകയും ചെയ്തു. ആ സമയത്തും വീഡിയോ ചെയ്യുന്നുണ്ടായിരുന്നു ഒരുമിച്ച്. ഞാൻ ഇവന്റെ വീട്ടിലും, ഇവൻ എന്റെ വീട്ടിലും വന്നിരുന്നു എന്നും താരങ്ങൾ പറയുന്നു.

Advertisements

പിന്നെ തന്റെ ബന്ധുക്കൾ ആണ് ഇവനെ തനിക്ക് വേണ്ടി ആലോചിക്കുന്നത്. പിന്നെ ഞങ്ങൾ സീരിയസ് ആയി ഡിസ്‌കസ് ചെയ്തു അങ്ങനെ ഒരു വൈബ് ഫീൽ ചെയ്തു വീട്ടിൽ അറിയിക്കുക ആയിരുന്നു. വീഡിയോ എഡിറ്റ് ചെയ്തു സമയത്തിന് അപ്ലോഡ് ചെയ്യാത്തതിന്റെ പേരിലാണ് അടി കൂടുന്നതെന്നാണ് ഇരുവരും പറയുന്നത്. വിവാഹത്തിന് ശേഷം ആണ് താൻ പക്കാ മേക്കപ്പ് ചെയ്തു തുടങ്ങിയത് എന്നും ശീതൾ പറഞ്ഞു.

ALSO READ- ചില ആളുകൾ സെ ക് സ് മാത്രമാണ് ഫോക്കസ് ചെയ്യുന്നതെന്ന് ബഷീർ; തന്നെ കുറിച്ചുള്ള കമന്റുകളോട് പുച്ഛം മാത്രമെന്ന് സുഹാന

തനിക്ക് വിവാഹത്തിന് മുൻപ് എല്ലാത്തിനും പേരന്റ്‌സിനെ ഡിപ്പെൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ വിവാഹശേഷം എനിക്ക് ഒരു സ്ഥലത്തുപോകണം അല്ലെങ്കിൽ ഒരു കാര്യം ചെയ്യണം എങ്കിൽ എനിക്ക് വിനു സപ്പോർട്ട് ചെയ്യും. എന്തിനും ഏതിനും നല്ല ഫ്രീഡം തരുന്ന ആളാണ് വിനു. അത് തന്നെ വലിയ കാര്യം ആണെന്നും ശീതൾ പറയുന്നു. തങ്ങൾക്ക് എതിരെ വരുന്ന നെഗറ്റിവ് കമൻസുകളെ തമാശയായി റിപ്ലൈ ചെയ്യുന്ന ആളുകൾ ആണ്. ഒരുപാട് മോശം കമന്റ്‌സുകൾ ആണ് എങ്കിൽ ബ്ലോക്ക് ചെയ്യുമെന്നും ഇവർ പറയുന്നു.

കൂടാതെ, ഇപ്പോഴും വിനുവിന് പ്രൊപ്പോസൽസ് വരാറുണ്ട് എന്നും ശീതൾ പറയുന്നു. ഈയടുത്ത് വീഡിയോ കോളൊക്കെ വന്ന് പ്രശ്‌നമായെന്നും ശീതൾ പറയുന്നു. ഒരു വിവാഹം കഴിച്ച കുട്ടിയാണ്, തമിഴത്തി ആണ്. സ്വന്തമായി പ്രൊഫൈൽ ഇല്ലാത്തതുകൊണ്ട് വിനുവിന് ഫേസ്ബുക്കും ഐഡിയും പാസ്വേർഡും വരെ ക്രിയേറ്റ് ആക്കി ആ കുട്ടി അയച്ചു കൊടുത്തിരുന്നു.

ALSO READ- ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ അച്ഛന്റെ മകളായി ജനിക്കണമെന്നാണ് പ്രാർത്ഥിക്കുന്നത്: കണ്ണീരോടെ കുടുംബ ചിത്രവുമായി അഭിരാമി സുരേഷ്

‘ആ കുട്ടി അയച്ച ഐഡിയിൽ വിനു കയറി, ആദ്യം ഹണി ട്രാപ്പ് ആണോ എന്ന് ഭയന്നു. അങ്ങനെ ഇവർ ചാറ്റ് ഒക്കെ ചെയ്തു, ഫ്‌ലർട്ടിംഗ് ആണ് എന്ന് മനസിലായി. ഹണി ട്രാപ്പ് ആണെന്ന് പറയാൻ ആകില്ല. പക്ഷെ ആ കുട്ടിക്ക് എന്തോ അസുഖം ഉണ്ടെന്നു മനസിലായി.’

‘വീഡിയോ കോൾ ചെയ്തു വൃത്തികേട് ആണ് പിന്നീട് കാണിച്ചു തുടങ്ങിയത്. പിന്നെ ആ കുട്ടി തന്നെ ബ്ലോക്ക് ചെയ്തു പോയി, പിന്നീടും വന്നു. സത്യത്തിൽ ആ കുട്ടിയോട് ചാറ്റ് ചെയ്തിരുന്നത് ശീതൾ ആയിരുന്നു. ആ കണ്ടന്റ് എന്തായാലും നമ്മൾ വീഡിയോ ആയി പങ്കിടുമെന്നാണ് താരദമ്പതികൾ പറയുന്നത്.’

Advertisement