എഫേര്‍ട്ട്‌ലെസ് ആക്ടിങ്, വളരെ നാച്ചുറല്‍ ആയി അഭിനയിക്കുന്ന നടന്‍, മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി റായ് ലക്ഷ്മി

381

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യന്‍ താരസുന്ദരിയാണ് നടി റായ് ലക്ഷ്മി. നിരവധി മലയാള സിനിമ കളില്‍ നായികയായി എത്തിയതാരം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരത്തിന് മറ്റ് തെന്നിന്ത്യന്‍ സിനിമ മേഖലകളിലും ആരാധകര്‍ ഏറെയാണ്.

Advertisements

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സുപ്പര്‍താരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് റായ് ലക്ഷ്മി. തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി 50 ഓളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതല്‍ സിനിമയില്‍ സജീവമായ താരം 2007 ല്‍ മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ റോക്ക് ആന്‍ഡ് റോള്‍ എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

Also Read: വിവാഹവും ആ സമയത്ത്! ഭാര്യ സുചിത്രയും ആന്റണിയും ജീവിതത്തിലേക്ക് വന്നത് ഒരേ സമയത്ത്, വളരെ യാദൃശ്ചികമായി; ആത്മബന്ധം പറഞ്ഞ് മോഹൻലാൽ

പിന്നീട് അണ്ണന്‍തമ്പി, പരുന്ത്, ഇന്‍ ഹരിനഗര്‍, ചട്ടമ്പിനാട്, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ഇവിടം സ്വര്‍ഗ്ഗമാണ്, ക്രിസ്ത്യന്‍ ബ്രദേഴ്സ്, ഒരു മരുഭൂമിക്കഥ, കാസനോവ, മായാമോഹിനി, ഒരു കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് മലയാള സിനിമകളില്‍ റായ് ലക്ഷ്മി വേഷമിട്ടു.

ഇപ്പോഴിതാ റായ് ലക്ഷ്മി മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മോഹന്‍ ലാല്‍ വളരെ നാച്ചുറല്‍ ആയിട്ട് അഭിനയിക്കുന്ന ആളാണെന്നും എഫേര്‍ട്ട്‌ലെസ് ആക്ടിങ്ങാണ് അദ്ദേഹമെന്നും താരം പറയുന്നു.

Also Read: ‘വിവാഹം കഴിച്ച കുട്ടിയാണ്, തമിഴത്തി ആണ്; വീഡിയോ കോൾ ചെയ്തു വൃത്തികേട് ആണ് കാണിച്ചത്; ഹണിട്രാപ്പ് ആണോ എന്നറിയില്ല’; വിനുവും ശീതളും

ഒരു മികച്ച നടി മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയാണ് റായ്‌ലക്ഷ്മി. യാത്രകളെ പ്രണയിക്കുന്ന താരം ഇതിനോടകം ഒത്തിരി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Advertisement