ഫാന്‍ ഗേള്‍ ഡാ, ഇഷ്ട താരങ്ങളെ ഒന്നിച്ച് കണ്ട സന്തോഷത്തില്‍ നടി നവ്യ നായര്‍, വൈറലായി ചിത്രങ്ങള്‍

109

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

Advertisements

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Also Read: ഓരോ വര്‍ക്ക് കിട്ടുമ്പോഴും ഒരാഴ്ചത്തേക്ക് എനിക്കും മക്കള്‍ക്കുള്ള അന്നത്തിന് വകയായല്ലോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്, അഭിനയം മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമെന്ന് നിഷ സാരംഗ്

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

Also Read: കണ്ടുപഠിക്ക്, ഇങ്ങനെയായിരിക്കണം അമ്മായിയമ്മയും മരുമകളും, കൂടെവിടെ താരങ്ങളുടെ പുതിയ വിശേഷം ആഘോഷമാക്കി ആരാധകര്‍

ഇപ്പോഴിതാ നവ്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. കല്യാണ്‍ ഗ്രൂപ്പ് സംഘടിപ്പിച്ച കല്യാണ്‍ നവരാത്രിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരങ്ങളെല്ലാം.

തന്റെ ജീവിതത്തിലും സ്‌ക്രീനിലുമായി തന്റെ ഇഷ്ടം കവര്‍ന്ന താരങ്ങളെയെല്ലാം ഒന്നിച്ച് കണ്ടപ്പോള്‍ നവ്യ മതിമറന്ന് സന്തോഷിച്ചു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍, പ്രഭു, ജയറാം- പാര്‍വതി, മാധവന്‍, നാഗാര്‍ജുന, സ്‌നേഹ- പ്രസന്ന തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിച്ചത്.

Advertisement