അത്രയും ബോറാണോ, പേളിയുടെ പ്രസംഗത്തിനിടെ ഉച്ചത്തില്‍ കൂവിവിളിച്ച് നിലു ബേബി, വൈറലായി ക്യൂട്ട് വീഡിയോ

66

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് പേളിയും ശ്രീനിഷും. അതുപ്പോലെ തന്നെ എല്ലാവര്‍ക്കും ഒരു പോലെ പ്രിയപ്പെട്ട താരപുത്രിയാണ് നില ശ്രിനിഷ്. ഗര്‍ഭിണിയായതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് പേളിയും ശ്രീനിയും എത്താറുണ്ട്.

Advertisements

എല്ലാ കാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള പേളി മകളുടെ ജനനശേഷവും അത് തുടരുകയായിരുന്നു. കുഞ്ഞിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യരുതെന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നുവെന്നും അതൊന്നും താന്‍ കാര്യമാക്കിയില്ലെന്നും പേളി പറഞ്ഞിരുന്നു.

Also Read: കണ്ടുപഠിക്ക്, ഇങ്ങനെയായിരിക്കണം അമ്മായിയമ്മയും മരുമകളും, കൂടെവിടെ താരങ്ങളുടെ പുതിയ വിശേഷം ആഘോഷമാക്കി ആരാധകര്‍

പേളിയെ പോലെ തന്നെ ഇന്ന് നിലു ബേബിക്കും ആരാധകര്‍ ഏറെയാണ്. നിലയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. നിലയുടെ ക്യൂട്ടനെസ് ആസ്വദിക്കുന്ന ആരാധകര്‍ കുഞ്ഞിന്റെ പുതിയ വീഡിയോകള്‍ കാണാന്‍ ഓരോ ദിവസവും കാത്തിരിക്കുകയാണ്.

പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴൊക്കെ പേളി നിലയെയും ഒപ്പം കൊണ്ടുപോകാറുണ്ട്. ഇവിടങ്ങളില്‍ ഏറെയും ശ്രദ്ധിക്കപ്പെടുന്നത് പേളിയേക്കാള്‍ നിലയായിരിക്കും. ഇപ്പോഴിതാ അത്തരത്തില്‍ പേളി രു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നില കാട്ടിക്കൂട്ടുന്ന കുസൃതികള്‍ നിറഞ്ഞ വീഡിയോയാണ് വൈറലാവുന്നത്.

Also Read: അതാണ് എനിക്ക് അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം; ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെയാണ്; മമ്മൂട്ടിയെ കുറിച്ച് സ്‌നേഹ

മൈത്ര ഹോസ്പിറ്റലിലെ പരിപാടിക്കെത്തിയപ്പോഴാണ് സംഭവം. ആരെയും നോക്കാതെ കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു നില. അതിനിടെ പേളി പ്രസംഗിക്കാനായി സ്റ്റേജിലേക്ക് കയറിയപ്പോള്‍ താഴെ നിന്നും നില കൂവി വിളിക്കുകയും ചെയ്തു. നിലയുടെ കുറുമ്പുകള്‍ നിറഞ്ഞ വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ മുഴുവന്‍.

Advertisement