ഞാന്‍ ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ റണ്‍ബീര്‍ നോക്കും, ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കണം, ആലിയ പറയുന്നതിങ്ങനെ

79

ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ബോളിവുഡ് താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപുറും. ആലിയ ഭട്ടിന്റെയും രണ്‍ബീര്‍ കപൂറിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇരുവരുടെയും വിവാഹം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

Advertisements

വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ഡമീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അമ്മയും അച്ഛനും അകാനുള്ള ഒരുക്കത്തിലാണ് ആലിയയും റണ്‍ബീറും. എന്നാല്‍ അപ്പോഴും തന്റെ ഡാര്‍ലിംഗ്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ആലിയ നിറഞ്ഞു നില്‍ക്കുകയാണ്.

Also Read: ഫാന്‍ ഗേള്‍ ഡാ, ഇഷ്ട താരങ്ങളെ ഒന്നിച്ച് കണ്ട സന്തോഷത്തില്‍ നടി നവ്യ നായര്‍, വൈറലായി ചിത്രങ്ങള്‍

ജൂണിലാണ് താന്‍ അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത ആലിയ ഏവരെയും അറിയിച്ചത്. ഇപ്പോഴിതാ, കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്ക് എത്തിയാല്‍ തങ്ങളുടെ ജോലി എങ്ങനെ മാനേജ് ചെയ്യാം എന്നതിനെപ്പറ്റി സംസാരിക്കുകയാണ് ആലിയ ഭട്ട്.

തങ്ങള്‍ കുഞ്ഞിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും റണ്‍ബീര്‍ വലിയ സന്തോഷത്തിലാണെന്നും ആലിയ പറയുന്നു. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ ആദ്യമാസം മുതല്‍ ജോലിക്ക് പോയി തുടങ്ങണം എന്നാണ് റണ്‍ബീര്‍ പറഞ്ഞതെന്ന് ആലിയ പറയുന്നു.

Also Read: ഓരോ വര്‍ക്ക് കിട്ടുമ്പോഴും ഒരാഴ്ചത്തേക്ക് എനിക്കും മക്കള്‍ക്കുള്ള അന്നത്തിന് വകയായല്ലോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്, അഭിനയം മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമെന്ന് നിഷ സാരംഗ്

ഒരു മാസം റണ്‍ബീര്‍ ജോലിക്ക് പോകും, അപ്പോള്‍ താന്‍ കുഞ്ഞിനെ നോക്കും, അടുത്ത മാസം താന്‍ ജോലിക്ക് പോകും അപ്പോള്‍ റണ്‍ബീര്‍ കുഞ്ഞിനെ നോക്കുമെന്നും ആലിയ പറയുന്നു. റണ്‍ബീറാണ് ഈ ഐഡിയ പറഞ്ഞതെന്നും ഇത് തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുന്നതില്‍ റണ്‍ബീറിന് യാതൊരു മടിയും ഇല്ലെന്നും ആലി കൂട്ടിച്ചേര്‍ത്തു.

Advertisement