പൊട്ടിക്കരഞ്ഞ് യാത്ര പറഞ്ഞ് ദര്‍ശന, വിങ്ങിപ്പൊട്ടി ചുറ്റുമുള്ളവരും, ‘ജയ ജയ ജയ ജയ ഹേ’യിലെ പുതിയ ഗാനം പുറത്ത്

173

നടന്‍ സംവിധായകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ താരമാണ് ബേസില്‍ ജോസഫ്. ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ബോസില്‍ ജോസഫിന്റെ പുതിയ ചിത്രം ‘ജയ ജയ ജയ ജയ ഹേ’ യ്ക്ക് വേണ്ടിയുള്ള കാത്തരിപ്പിലാണ് ആരാധകര്‍. നടി ദര്‍ശനയാണ് ചിത്രത്തിലെ നായിക.

Advertisements

ഇപ്പോഴിതാ ചിത്രത്തിലെ ഒരു പാട്ട് റിലീസ് ചെയ്തിരിക്കുകയാണ്. എന്താണിത് എങ്ങോട്ടിത് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്ത് ആണ് അങ്കിത് മേനോന്റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

Also Read: ഫാന്‍ ഗേള്‍ ഡാ, ഇഷ്ട താരങ്ങളെ ഒന്നിച്ച് കണ്ട സന്തോഷത്തില്‍ നടി നവ്യ നായര്‍, വൈറലായി ചിത്രങ്ങള്‍

ബേസില്‍ ജോസഫും ദര്‍ശനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഗാനത്തില്‍ ഇരുവരുടെയും വിവാഹവും തുടര്‍ന്നുള്ള ബഹളങ്ങളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. പാട്ട് പുറത്ത് വന്നതോടെ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയാണ്.

ബേസിലിന്റെയും ദര്‍ശനയുടെയും അടുത്ത മികച്ച കഥാപാത്രങ്ങളായിരിക്കും ചിത്രത്തില്‍ കാണാന്‍ കഴിയുകയെന്നാണ് ആരാധകര്‍ പറയുന്നത്. ബേസില്‍ ജോസഫ് നായകനായി എത്തിയ ‘ജാനേമന്‍’ എന്ന ചിത്രം നിര്മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യും നിര്‍മ്മിച്ചിരിക്കുന്നത്.

Also Read: ഓരോ വര്‍ക്ക് കിട്ടുമ്പോഴും ഒരാഴ്ചത്തേക്ക് എനിക്കും മക്കള്‍ക്കുള്ള അന്നത്തിന് വകയായല്ലോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്, അഭിനയം മക്കളെ വളര്‍ത്താനുള്ള ജീവനോപാധി മാത്രമെന്ന് നിഷ സാരംഗ്

ചിത്രത്തില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരും അണിനിരക്കുന്നുണ്ട്. ലക്ഷ്മി മേനോന്‍, ഗണേഷ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമി ചേര്‍ന്നാണ്.

Advertisement