അമ്മയും മോനും; ഉയിരിനെ കൊഞ്ചിച്ച് നയന്‍താര, വീഡിയോ പങ്കുവെച്ച് താരം

182

അമ്മയും അച്ഛനും ആയതിനു പിന്നാലെ ഫുൾ തിരക്കിലാണ് നടി നയൻതാരയും വിഘ്‌നേശ് ശിവനും. തങ്ങളുടെ മക്കളായ ഉയിരും ഉലകവുമാണ് ഇപ്പോൾ ഇവരുടെ ലോകം. കുഞ്ഞുങ്ങളുടെ മുഖം വ്യക്തമായി കാണിക്കുന്ന ഫോട്ടോകളും ഇവർ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല പഴയതുപോലെ വാരിവലിച്ച് നയൻതാര ഇപ്പോൾ സിനിമകൾ ഒന്നും ചെയ്യുന്നില്ല. കഴിയുന്നതും മക്കൾക്കൊപ്പം സമയം ചിലവഴിക്കാനാണ് ഈ താരം ശ്രമിക്കുന്നത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇവർക്ക് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്.

Advertisements

ഇപ്പോഴിതാ നയൻതാരയുടെയും കുഞ്ഞിൻറെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മകൻ ഉയിരിനൊപ്പം ആണ് പുതിയ വീഡിയോയിൽ നയൻതാര എത്തിയത്. ഉയിരിനെ കൊഞ്ചിച്ചിരിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയും. ഇതിൽ നയൻതാരയുടെ മടിയിൽ കമഴ്ന്നു കിടക്കുകയാണ് പുള്ളിക്കാരൻ. കുഞ്ഞിൻറെ കാല് നയൻതാര മസാജ് ചെയ്തു കൊടുക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ നയൻ തന്നെ അഭിനയിച്ച ഭാസ്‌കർ ദി റാസ്‌കൽ എന്ന ചിത്രത്തിലെ ഐ ലവ് യു മമ്മി എന്ന പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.

also read
മുത്തശ്ശി വിവാഹം കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു, ഇപ്പോള്‍ മുത്തശ്ശി ഇല്ല; നിത്യാ മേനോന്‍

ചില്ലിങ് ഉയിർ എന്നാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട്. റിലാക്‌സ് എന്ന് ഹാഷ്ടാഗും ഒപ്പം കാണാം. ഉയിരിന്റെ യഥാർഥ പേര് രുദ്രോനീൽ എൻ. ശിവ എന്നും ഉലകിനെ ഉലക് ദൈവിക് എൻ. ശിവ എന്നുമാണ് വിളിക്കുന്നത്. ഇതിൽ എൻ എന്നത് നയൻതാരയുടെ പേരിന്റെ ആദ്യാക്ഷരമാണ്.

കണ്ണടച്ച് തുറക്കുമ്പോഴേക്കും സിനിമ ലോകത്ത് വലിയൊരു സ്ഥാനമാണ് നടി നയൻതാര സ്വന്തമാക്കിയത്. മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്ന് വന്ന നയൻതാര പിന്നീട് മറ്റു ഭാഷ ചിത്രങ്ങളിൽ തിളങ്ങുകയായിരുന്നു. ഇതിനിടെ നടിയുടെ സിനിമാ ജീവിതത്തിൽ ഒരുപാട് താഴ്ചകൾ നയൻതാരയ്ക്ക് വന്നിട്ടുണ്ട്. ടെലിവിഷൻ അവതാരിക ആയിട്ടായിരുന്നു നയൻതാരയുടെ തുടക്കം, പിന്നാലെ മലയാള സിനിമയിലേക്ക് എത്തി, അവിടെ നിന്നും തിരക്കുള്ള നടിയായി മാറി.

Advertisement