Home Entertainment Celebrities

മുത്തശ്ശി വിവാഹം കഴിക്കാന്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു, ഇപ്പോള്‍ മുത്തശ്ശി ഇല്ല; നിത്യാ മേനോന്‍

120

നടിയായും ഗായികയായും ആരാധകരെ വിസ്മയിപ്പിച്ച നിത്യ മേനോൻ മലയാളം, തമിഴ്, തെലുങ്കു, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ വേഷമിട്ടിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷകളിലായി ലക്ഷക്കണക്കിന് ആരാധകരെ നിത്യാ മേനോൻ വാരികൂട്ടിയിരുന്നു.

Advertisements

ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചാണ് താരം പറയുന്നത്. വിവാഹം കഴിക്കാൻ വീട്ടുകാർ തന്നെ നിർബന്ധിക്കുന്നില്ലെന്ന് നിത്യ മേനോൻ പറയുന്നു. സ്വന്തം നിബന്ധനകൾക്ക് വിധേയമായി ജീവിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും സമൂഹത്തിന്റെ പ്രതീക്ഷകളൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെയും വിവാഹത്തെ കുറിച്ച് താരം പ്രതികരിച്ചിരുന്നു. താരത്തിന്റെ പേരിൽ നിരവധി ഗോസിപ്പ് വന്നിരുന്നു.

അതേസമയം തനിക്ക് പ്രണയം ഉണ്ടെന്ന് അറിഞ്ഞാൽ തന്റെ അച്ഛനും അമ്മയും ഹാപ്പിയായിരിക്കും എന്നും നിത്യ പറഞ്ഞു. തന്നെ അവർ വിവാഹം കഴിക്കാൻ നിർബന്ധിക്കില്ല.

എന്നാൽ എന്റെ അമ്മുമ്മ ജീവിച്ചിരുന്നപ്പോഴൊക്കെ വിവാഹം കഴിക്കാൻ പറഞ്ഞിരുന്നു. ഞാൻ എത്ര വലിയ നടിയാണ് എന്നതൊന്നും അമ്മുമ്മ കാര്യമാക്കിയിരുന്നില്ല. എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ മുത്തശ്ശി ഇല്ല. വേറെ ആരും എന്നോട് വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടില്ല താരം കൂട്ടിച്ചേർത്തു.

also read
സര്‍ക്കാരിന്റെ ഭൂരിഭാഗം കുടിവെള്ള പൈപ്പിലും വരുന്നത് കാറ്റ് മാത്രം, ആ പാവങ്ങള്‍ക്ക് കിട്ടുന്ന ബില്ലോ പതിനായിരങ്ങളും, റീഡിങ് നടത്താന്‍ പോകുന്നവന് അല്‍പ്പമെങ്കിലും ബോധം വേണ്ടേ , രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാര്‍
അതേസമയം വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് നിത്യാ മേനോൻ. മികച്ച അഭിനയം കൊണ്ടും ഭാഷാ പ്രാവിണ്യം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരം കൂടിയാണ് നിത്യാ മേനോൻ.

 

 

Advertisement