Home Entertainment Celebrities

ലിയോ കണ്ടതിന് പിന്നാലെ നടി കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞത് കേട്ടോ !

171

ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രം ലിയോ കഴിഞ്ഞ ദിവസം ആണ് റിലീസ് ചെയ്യ്തത്. വിജയ് നായകൻ ആയി എത്തിയ ചിത്രത്തിൽ തൃഷയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ആണ് സിനിമ നേടിയത്. ലിയോ അണിയറപ്രവർത്തകർ വാക്ക് പാലിച്ചെന്നും ചിത്രത്തിൽ മറ്റൊരു വിജയെ ആണ് കാണാൻ സാധിച്ചത് എന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു.

Advertisements

ലോകേഷിനൊപ്പം രത്‌ന കുമാറും ധീരജ് വൈദിയും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ് എസ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം.

ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷമുള്ള തൻറെ ആവേശം പങ്കുവച്ചിരിക്കുകയാണ് നടി കല്യാണി പ്രിയദർശൻ.

also read
അമ്മയും മോനും; ഉയിരിനെ കൊഞ്ചിച്ച് നയന്‍താര, വീഡിയോ പങ്കുവെച്ച് താരം
‘ബാഡ് ആസ് മാ! അതാണ്, അതാണ് ട്വീറ്റ്’, എന്നാണ് കല്യാണി എക്‌സിൽ കുറിച്ചിരിക്കുന്നത്. ലിയോ എന്ന ഹാഷ് ടാഗിനൊപ്പം തീയുടെ ഇമോജിയും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ചിത്രത്തിനുവേണ്ടി അനിരുദ്ധ് തയ്യാറാക്കിയ ഒരു ട്രാക്ക് ആണ് ബാഡ് ആസ് എന്നത്.

മനോജ് പരമഹംസ ഛായാഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സംഗീതം അനിരുദ്ധ് രവിചന്ദർ. ശ്രീ ഗോകുലം മൂവിസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചിരിക്കുന്നത്. കേരളത്തിൽ റെക്കോർഡ് സ്‌ക്രീൻ കൌണ്ടോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. 655 സ്‌ക്രീനുകളിലാണ് പ്രദർശനം.

Advertisement