Home Entertainment Celebrities

ഞങ്ങളെ വിട്ടുപോയല്ലോ, എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും , പ്രണാമവും ആദരാഞ്ജലിയും ഞാന്‍ അര്‍പ്പിക്കുന്നില്ല; മനോജ് കുമാര്‍

179

കഴിഞ്ഞ ദിവസം ആയിരുന്നു സീരിയൽ സംവിധായകൻ ആദിത്യന്റെ മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. നിരവധി ഹിറ്റ് പരമ്പരകൾ സംവിധാനം ചെയ്ത വ്യക്തിയാണ് ആദിത്യൻ. ഇദ്ദേഹത്തിന്റെ പ്പെട്ടന്നുള്ള വേർപാട് സീരിയൽ താരങ്ങൾക്ക് പോലും താങ്ങാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ നടൻ
മനോജ് കുമാർ ആദിത്യനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്.

Advertisements

പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല, നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ എന്നാണ് അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

also read
ലിയോ കണ്ടതിന് പിന്നാലെ നടി കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞത് കേട്ടോ !
‘എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് സാന്ത്വനം സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി. എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ… ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളെ വിട്ടുപോയല്ലോ. എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ… അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല. കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ… എന്തൊരു ലോകം ദൈവമേ ഇത്…’, എന്നാണ് മനോജ് കുമാർ കുറിച്ചത്.

നിരവധി മികച്ച സീരിയലുകൾ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച സംവിധായകനാണ് ആദിത്യൻ. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി സീരിയലുകൾ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്. ഇന്ന് ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള സ്വാന്തനം സീരിയലിന്റെ സംവിധായകൻ ഇദ്ദേഹം ആണ്. ഇത് കൂടാതെ അമ്മ, വാനമ്പാടി, ഇതെല്ലാം സംവിധാനം ചെയ്തത് ആദിത്യൻ ആണ്.

Advertisement