ആദ്യം ലിയോ അത് കഴിഞ്ഞിട്ട് മതി വിവാഹം; തിയേറ്ററില്‍ എത്തി വിവാഹം കഴിച്ചു വിജയ് ആരാധകന്‍

450

അങ്ങനെ കാത്തിരിപ്പുകൾക്കൊടുവിൽ വിജയ് ലിയോ ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ് ഫാൻസ് വളരെ ആവേശത്തോട് കൂടിയാണ് സിനിമ കണ്ടത്, ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതേസമയം തമിഴ് നടൻ ആണെങ്കിൽ പോലും കേരളത്തിൽ നിരവധി ആരാധകരാണ് ഈ താരത്തിനുള്ളത്. തമിഴ്‌നാട്ടിൽ ലിയോ ആദ്യ ഫാൻസ് ഷോ ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് തന്നെ അവിടെയുള്ള പലരും ബാംഗ്ലൂരിലും കേരളത്തിലും എത്തിയാണ് ആദ്യ ഷോ കണ്ടത്.

Advertisements

ഇപ്പോഴിതാ തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ലിയോ റിലീസ് ആഘോഷങ്ങൾക്കിടെ ഒരു വിവാഹം കൂടി നടന്നിരിക്കുകയാണ്. വിജയുടെ കടുത്ത ആരാധകനായ വെങ്കിടേഷ് മഞ്ജുളയും തമ്മിലുള്ള വിവാഹമാണ് തിയേറ്ററിൽ വച്ച് നടന്നത്. വിവാഹത്തിന്റെ തലേദിവസമായ ഇന്നലെ തീയേറ്ററിൽ വെച്ച് ഇവർ മാലയിട്ടു. സിനിമ കണ്ടതിനു ശേഷം ആയിരുന്നു ഇവർ പരസ്പരം മാല ചാർത്തിയത്.

also read
ഞങ്ങളെ വിട്ടുപോയല്ലോ, എന്റെ വിഷമങ്ങള്‍ ഞാനിനി ആരോട് പറയും , പ്രണാമവും ആദരാഞ്ജലിയും ഞാന്‍ അര്‍പ്പിക്കുന്നില്ല; മനോജ് കുമാര്‍
അതേസമയം ഇന്നായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്, എന്നാൽ ലിയോ ഇന്നലെ റിലീസ് ആയതിനാൽ വിവാഹ വേഷത്തിൽ തിയേറ്ററിൽ എത്തി മാലചാർത്തുകയും മോതിരം കൈമാറുകയും ചെയ്തു. കഴിഞ്ഞ 8 മാസമായി താങ്കൾ ഈ നിമിഷത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഇവർ പ്രതികരിച്ചു. വിജയുടെ സാന്നിധ്യത്തിൽ വിവാഹിതരാകണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത് , അത് സാധിക്കാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും ഇവർ പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഇവിടെ എത്തിയ വിജയ് ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു ഇവർ. ഇതിപ്പോൾ വലിയ വാർത്ത ആയിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിരവധി വിജയ് ഫാൻസ് ആണ് ഉള്ളത്. പലപ്പോഴും നടനോടുള്ള ആരാധന അതിരുകടക്കുന്നതും കണ്ടിട്ടുണ്ട്. വിജയോട് മാത്രമല്ല മറ്റു പ്രമുഖ താരങ്ങളോടും വലിയ തരത്തിലുള്ള ആരാധനയാണ് ഇവർക്ക് ഉള്ളത്.

 

Advertisement