അയ്യോ അതില്‍ ചിരിയില്ല ചേട്ടാ എന്ന് പറഞ്ഞ് കഥാപാത്രത്തെ വേണ്ടെന്ന് വെക്കാന്‍ പറ്റില്ലല്ലോ, വിമര്‍ശകരുടെ വാ അടപ്പിച്ച് മറുപടിയുമായി നിമിഷ

84

സുരാജ് വെഞ്ഞാറന്മൂടിനേയും ഫഹദ് ഫാസിലിനേയും നായകന്‍മാരാക്കി മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന്‍ ദിലീഷ് പോത്തന്‍ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ കൂടി സിനിമയില്‍ തുടക്കം കുറിച്ച താരമാണ് നടി നിമിഷ സജയന്‍. പിന്നീട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

Advertisements

വ്യത്യസ്തമായ കഥാപാത്രമായി പ്രേഷകരുടെ മുന്നില്‍ എത്താന്‍ എന്നും നിമിഷ വളരെ ശ്രദ്ധിച്ചിരുന്നു. തന്റേതായ അഭിനയ ശൈലി കൊണ്ട് താരം വളരെ പെട്ടന്ന് തന്നെ മലയാളത്തില്‍ മുന്‍നിര നായികമാരുടെ ഇടയില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു താരം.

Also Read: ആ സീനുകൾ കുത്തിപ്പൊക്കി ഇപ്പോഴും ചിലർ വരാറുണ്ട്, ഞാൻ അവഗണിക്കാറാണ് പതിവ്: തുറന്നു പറഞ്ഞ് മീരാ വാസുദേവ്

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. തുടര്‍ന്ന് നിമിഷ വേഷമിട്ട ഒരു കുപ്രസിദ്ധ പയ്യന്‍, ഈട, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, നായാട്ട്, ചോല, മാലിക്ക്, തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും താരം നേടിയെടുത്തു.

മേക്കപ്പിടാതെ സിനിമയില്‍ അഭിനയിക്കുന്ന നടിമാരില്‍ ഒരാളാണ് നിമിഷ. നടിയെക്കുറിച്ച് സിനിമാസ്വാദകരില്‍ നിന്നും എപ്പോഴും കേള്‍ക്കുന്ന പരാതിയാണ് നിമിഷ ഒട്ടും ചിരിക്കില്ലെന്ന്. നിമിഷയുടെ ചിരിച്ചിട്ടുള്ള ഫോട്ടോകള്‍ ഒന്നും കിട്ടാനില്ലെന്നും പരാതിയുണ്ട്.

എന്നാല്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ തെക്കന്‍ തല്ല് കേസിലൂടെ ഇതിനെല്ലാം മറുപടി നല്‍കുകയാണ് നിമിഷ. ഈ സിനിമയില്‍ നിമിഷയുടെ മറ്റൊരു മുഖമാണ് കാണാന്‍ പോകുന്നത്. ഇപ്പോഴിതാ തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നിമിഷ.

Also Read:രണ്ടും മൂന്നും വർഷമായിട്ടാണ് അതിൽ ഒരു കുറവ് വന്നത്, അങ്ങനെ ചെയ്തപ്പോഴാണ് ഈ മാറ്റം എന്നിൽ സംഭവിച്ചത്; സ്വാസികയുടെ വെളിപ്പെടുത്തൽ

സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ തേടി വരുമ്പോള്‍ അത് സ്വീകരിക്കും, അതില്‍ ചിരിയില്ല എന്നൊന്നും കരുതി ഉപേക്ഷിക്കാന്‍ പറ്റില്ലെന്നും മാര്‍ട്ടിന്‍ പ്രകാട്ടിനെപ്പോലൊരു മികച്ച ഡയറക്ടര്‍ നല്ലൊരു അവസരം തരുമ്പോള്‍ അയ്യോ അതില്‍ ചിരിയില്ല ചേട്ട, എന്ന് പറഞ്ഞ് വേണ്ടെന്ന് വെക്കാന്‍ പറ്റില്ലെന്നും നിമിഷ പറയുന്നു.

സീരിയസ് കഥാപാത്രങ്ങള്‍ മാത്രമല്ല, ഫുള്‍ ടൈം ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും തന്നെ തേടി വരുന്നുണ്ട് പക്ഷേ എനിക്കതൊന്നും ഇഷ്ടപ്പെടാത്തതുകൊണ്ട് ചെയ്യുന്നില്ലെന്ന് മാത്രം, നിമിഷ കൂട്ടിച്ചേര്‍ത്തു.

Advertisement