അയാള്‍ എന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ തകര്‍ന്നു, ഞാന്‍ ഡിപ്രഷനിലായി, ബ്രേക്കപ്പിനെ അതിജീവിച്ച കഥ പറഞ്ഞ് ആര്യ

427

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ആര്യ ബാബു. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെയാണ് ആര്യ ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്. പിന്നീട് ബിഗ് ബോസില്‍ എത്തിയതോടെ താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുകയായിരുന്നു.

പക്ഷെ വ്യക്തി ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെയാണ് ആര്യ അഭിമുഖീകരിച്ചിട്ടുള്ളത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയ താരത്തിന് ആ ബന്ധത്തില്‍ ഒരു മകളുണ്ട്.പക്ഷെ അത് വേര്‍പിരിഞ്ഞ ശേഷം സിംഗിള്‍ മദറായി ജീവിക്കുന്നതിന് ഇടെയാണ് ആര്യ മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്.

Advertisements

ബിഗ് ബോസ് മലയാളം സീസണില്‍ പങ്കെടുക്കവേ അവിടെ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ജാന്‍ എന്നാണ് അയാളുടെ പേരെന്നും തങ്ങള്‍ ഉടന്‍ വിവാഹിതര്‍ ആകുമെന്നും ആര്യ തുറന്നു പറഞ്ഞത്. വളരെ സന്തോഷത്തോടെയാണ് ആര്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read: അയ്യോ അതില്‍ ചിരിയില്ല ചേട്ടാ എന്ന് പറഞ്ഞ് കഥാപാത്രത്തെ വേണ്ടെന്ന് വെക്കാന്‍ പറ്റില്ലല്ലോ, വിമര്‍ശകരുടെ വാ അടപ്പിച്ച് മറുപടിയുമായി നിമിഷ

എന്നാല്‍ ഈ ഷോയില്‍ നിന്നും ആര്യ പുറത്തിറങ്ങിയപ്പോള്‍ തന്റെ കാമുകന്‍ തന്നെ ചതിച്ചെന്നും അയാള്‍ ഇപ്പോള്‍ തന്റെ സുഹൃത്തിന്റെ കാമുകന്‍ ആണെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ പ്രണയത്തെയും ബ്രേക്കപ്പിനെക്കുറിച്ചും തുറന്നുപറഞ്ഞുകൊണ്ടുള്ള ആര്യയുടെ ഒരു അഭിമുഖമാണ് വൈറലാവുന്നത്.

തന്റെ സുഹൃത്തുമായി ജാന്‍ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെന്നും ഡിപ്രഷനെയും പാനിക്ക് അറ്റാക്കിനെയുമൊക്കെ അതിജീവിക്കാന്‍ കുറച്ചു സമയമെടുത്തവെന്നും ആര്യ പറയുന്നു. അയാള്‍ക്ക് എന്നെ ഉപേക്ഷിച്ച് പോകാനുള്ള പ്ലാന്‍ നേരത്തെയുണ്ടായിരുന്നുവെന്നും അത് തന്നോട് നേരത്തെ തന്നെ പറയാമായിരുന്നുവെന്നും ആര്യ പറയുന്നു.

അയാള്‍ക്ക് വേറെ പ്രണയമുണ്ടായിരുന്നുവെങ്കില്‍ അത് തന്നോട് പറയാമായിരുന്നുവെന്നും ഈ കാര്യങ്ങളെല്ലാം തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. അയാള്‍ക്ക് മറ്റൊരു റിലേഷന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ ഡിപ്രഷനിലായി.

Also Read: ആ സീനുകൾ കുത്തിപ്പൊക്കി ഇപ്പോഴും ചിലർ വരാറുണ്ട്, ഞാൻ അവഗണിക്കാറാണ് പതിവ്: തുറന്നു പറഞ്ഞ് മീരാ വാസുദേവ്

ഒരു പാനിക്ക് അറ്റാക്ക് വന്നിരുന്നു, പിന്നീട് ഉറക്കമൊന്നുമില്ലാതായി, ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ഇതൊക്കെ സംഭവിച്ചത്. ഒരു ദിവസം നെഞ്ചുവേദന പോലെ വന്ന് സൈഡ് ആയി, അനിയത്തിയോടാണ് ഇക്കാര്യം പറഞ്ഞത്, പെട്ടെന്ന് ആശുപത്രിയില്‍ പോയി എന്നും ഒരു ഫുള് ചെക്കപ്പ് നടത്തിയെന്നും ആര്യ പറയുന്നു.

ആരോടും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു, രശ്മിക്ക് തന്നെ കണ്ടിട്ട് പേടിയായി, കൗണ്‍സിലിങിന് പോകാമെന്ന് നിര്‍ബന്ധിച്ചു, അതിന് ശേഷമാണ് താന്‍ എല്ലാവരോടും സംസാരിക്കാന്‍ തുടങ്ങിയതെന്നും പിന്നീട് കൂടുതല്‍ ആക്ടീവായി എന്നും ഇന്ന് സന്തോഷത്തോടെ ജീവിക്കുകയാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

Advertisement