ശരിക്കും ഒരു മാലാഖയെ പോലെ, എന്റെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും അനുഗ്രഹമായി കൂടെയുണ്ടായിരുന്നു, മമ്മൂട്ടിയെ കുറിച്ച് നിരഞ്ജന അനൂപ് പറയുന്നു

457

വളരെ പെട്ടെന്ന് തന്നെ ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം നിരഞ്ജന അഭിനയിച്ചു കഴിഞ്ഞു. രഞ്ജിത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലോഹം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് നിരഞ്ജന അനൂപ് അരങ്ങേറിയത്.

Advertisements

ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം സൂപ്പര്‍ നടിമാരായ മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്. അഭിനയമികവില്‍ മറ്റ് മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും നിരഞ്ജനയ്ക്ക് ഉണ്ടായി. ലോഹം എന്ന ചിത്രത്തിനു ശേഷം 2017 ല്‍ കെയര്‍ ഓഫ് സൈറ ബാനു, ഗൂഢോലോചന, പുത്തന്‍പണം,ബി ടെക്, ചതുര്‍മുഖം, കിങ് ഫിഷ് എന്നീ ചിത്രങ്ങളിലും നിരഞ്ജന അഭിനയിച്ചു.

Also Read: ബോധമില്ലാത്ത പെരുമാറ്റമെന്ന് നിര്‍മ്മാതാക്കളുടെ പരാതി, ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും സിനിമയില്‍ വിലക്ക്

ഇപ്പോഴിതാ താരരാജാവ് മമ്മൂട്ടിയെ കുറിച്ച് നിരഞ്ജന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് മമ്മൂട്ടിയെ കാണുമ്പോള്‍ ഭീഷ്മ പര്‍വ്വത്തിലെ മൈക്കളപ്പയെ കാണുന്ന ഫീലാണെന്നും തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കും അനുഗ്രഹമായി മമ്മൂട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

മമ്മൂട്ടി ഒരു എയ്‌ഞ്ചെലിക് പ്രസന്‍സ് ആണ്. ശരിക്കും ഒരു മാലാഖ തന്നെ. തന്റെ അരങ്ങേറ്റത്തിന് ഗസ്റ്റായി മമ്മൂക്ക വന്നിരുന്നുവെന്നും തനിക്ക് പോസിറ്റീവ് എനര്‍ജി തരുന്ന ഒരാളാണ് മമ്മൂട്ടിയെന്നും നിരഞ്ജന പറയുന്നു.

Also Read; ആരോഗ്യപ്രശ്‌നങ്ങള്‍ തളര്‍ത്തി, ചില മരുന്നുകള്‍ കഴിച്ചപ്പോള്‍ വണ്ണം കൂടി, വയര്‍ ചാടി, ജീവിതത്തിലുണ്ടായ ദുരവസ്ഥ വെളിപ്പെടുത്തി അനുശ്രീ

അതേസമയം ധ്യാന്‍ ശ്രീനിവാസനെ കുറിച്ചും താരം സംസാരിച്ചു. ധ്യാനിനെ ആദ്യമായി കാണുമ്പോള്‍ പുതിയ ഒരാളെ കണ്ടതുപോലെ തോന്നിയില്ലെന്നും ആദ്യ ദിവസം തന്നെ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും അദ്ദേഹം അടിപൊളിയാണെന്നും നിരഞ്ജന കൂട്ടിച്ചേര്‍ത്തു.

Advertisement