Home Entertainment Celebrities

ആരോഗ്യപ്രശ്‌നങ്ങള്‍ തളര്‍ത്തി, ചില മരുന്നുകള്‍ കഴിച്ചപ്പോള്‍ വണ്ണം കൂടി, വയര്‍ ചാടി, ജീവിതത്തിലുണ്ടായ ദുരവസ്ഥ വെളിപ്പെടുത്തി അനുശ്രീ

577

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുശ്രീ. 2012 മുതല്‍ മലയാള സിനിമയില്‍ സജീവമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെ ആണ് അനുശ്രീ സിനിമയില്‍ എത്തിയത്.

പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അനുശ്രീ അവതരിപ്പിച്ച നടിക്ക് ഇന്ന് ആരാധകരും ഏറെയാണ്. ഡയമണ്ട് നെക്ലേസിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങ ളില്‍ അനുശ്രീ അഭിനയിച്ചു.

Advertisements

റെഡൈ്വന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഇതിഹാസ, സെക്കന്‍ഡ്‌സ്, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, മഹേഷിന്റെ പ്രതികാരം, ആദി, പഞ്ചവര്‍ണ്ണതത്ത, ഓട്ടോര്‍ഷ, മധുരരാജ, സേഫ്, ഉള്‍ട്ട, പ്രതി പൂവന്‍കോഴി, ദി ട്വല്‍ത്ത് മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ.

Also Read: എഫേര്‍ട്ട്‌ലെസ് ആക്ടിങ്, വളരെ നാച്ചുറല്‍ ആയി അഭിനയിക്കുന്ന നടന്‍, മോഹന്‍ലാലിനെ വാനോളം പുകഴ്ത്തി റായ് ലക്ഷ്മി

ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസിനെ കുറിച്ച് സംസാരിക്കുകയാണ് താരം. തനിക്ക് പൊതുവേ വണ്ണമുള്ള പ്രകൃതമല്ലെന്നും വണ്ണം കൂടുന്നുവെന്ന ഒരു പ്രശ്‌നം ഇതുവരെ ഇല്ലായിരുന്നുവെന്നും എന്നാല്‍ അടുത്തിടെ വയര്‍ ചാടിയിരിക്കുന്ന അവസ്ഥയുണ്ടായെന്നും അനുശ്രീ പറയുന്നു.

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ കുറച്ച് മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ ഇഫക്ട് കാരണം അല്‍പ്പം വണ്ണം വെച്ചുവെന്നും കോസ്റ്റിയൂം ധരിച്ച് കഴിഞ്ഞാല്‍ വയര്‍ ചാടി നില്‍ക്കുന്ന പോലൊക്കെയായിരുന്നുവെന്നും അനുശ്രീ പറയുന്നു.

Also Read; ഇത് ജൂനിയർ റഹ്‌മാൻ; രണ്ട് പെൺമക്കൾക്ക് ശേഷം പിറന്ന ആൺകുഞ്ഞെന്ന് ആരാധകർ; യഥാർഥത്തിൽ അയാൻ ആരാണ് എന്ന് വെളിപ്പെടുത്തി താരം!

തനിക്ക് അധികം വണ്ണം വെക്കുന്നത് ഇഷ്ടമല്ല. അതിന് കാരണമുണ്ട്. തനിക്ക് വ്യത്യസ്തമായ കോസ്റ്റിയൂമുകള്‍ ട്രൈ ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണെന്നും വണ്ണം കൂടിയാല്‍ അത് പറ്റില്ലെന്നും താരം തുറന്നുപറഞ്ഞു.

Advertisement