ജിമ്മില്‍ നിന്ന് മകള്‍ക്കൊപ്പം വര്‍ക്ക് ഔട്ട് ചെയ്യുന്ന ഈ നടിയെ മനസ്സിലായോ?

182

മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്.

Advertisements

ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു. ഇന്നും പ്രേക്ഷകര്‍ കാണുന്ന ചിത്രമാണിത്.

ഇതിലൂടെ ബസന്തി എന്ന കഥാപാത്രമായി മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു. പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറിനിന്ന നിത്യ പിന്നീട് സീരിയലിലൂടെ തിരിച്ചുവന്നു. രണ്ടാം വരവില്‍ സോഷ്യല്‍ മീഡിയയിലും സജീവമാവുകയായിരുന്നു താരം. ഇപ്പോഴിതാ മകള്‍ക്കൊപ്പം ജിമ്മില്‍ നിന്ന് വര്‍ക്ക് ഔട്ട് ചെയ്യുന്ന നിത്യാദാസിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. നേരത്തെ തന്റെ വര്‍ക്ക് ഔട്ട് വീഡിയോ താരം പങ്കുവെച്ചിരുന്നു.

Advertisement