Home Entertainment Celebrities

വന്ന വഴി മറക്കാത്ത കലാകാരനാണ്, അദ്ദേഹം എനിക്ക് തന്ന പെട്ടിയില്‍ സ്വര്‍ണ്ണനാണയമായിരുന്നു, ഇങ്ങനെയൊരു മനസ്സ് സിനിമയില്‍ എത്ര പേര്‍ക്കുണ്ടാവും, ഇന്ദ്രന്‍സിനെ കുറിച്ച് രാജസേനന്‍ പറയുന്നു

253

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ പ്രിയ സംവിധായകന്‍ ആണ് രാജസേനന്‍. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനന്‍ ശ്രദ്ധിക്കപ്പെട്ടത്. താന്‍ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായും രാജസേനന്‍ അഭിനയിച്ചിരുന്നു.

Advertisements

1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് ആണ് രാജസേനന് ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Also Read;വിജയിയുടെ മകന്റെ സിനിമയില്‍ അഭിനയിക്കില്ല; ചിത്രത്തില്‍ നിന്ന് പിന്മാറി തമിഴിലെ സൂപ്പര്‍ താരം

ഇപ്പോഴിതാ രാജസേനന്‍ നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താനും ഇന്ദ്രന്‍സും പണ്ട് ഒന്നിച്ച് ഒത്തിരി സിനിമകള്‍ ചെയ്തിട്ടുണ്ടെന്നും ഇന്ന് നല്ല വരുമാനമുള്ള മുന്‍നിര നടന്മാരുടെ കൂട്ടത്തില്‍ ഇന്ദ്രന്‍സുമുണ്ടെന്നും രാജസേനന്‍ പറയുന്നു.

വന്ന വഴി മറക്കാത്ത ഒരു കലാകാരനാണ് ഇന്ദ്രന്‍സ്. തനിക്ക് മാസത്തില്‍ ഒരു തവണയെങ്കിലും ഇന്ദ്രന്‍സിന്റെ കോള്‍ വരാറുണ്ടെന്നും സിനിമയൊക്കെ ചെയ്യേണ്ടേ എന്ന് ചോദിക്കാറുണ്ടെന്നും ഒരിക്കല്‍ ഒരു കഥ കിട്ടിയപ്പോള്‍ താന്‍ ഇന്ദ്രന്‍സിനെ വിളിച്ചുവെന്നും കഥയൊന്നും കേള്‍ക്കേണ്ട സാറിന്റെ കഥ സൂപ്പറായിരിക്കുമെന്ന് അറിയാമെന്നും എപ്പോഴാണ് വരേണ്ടതെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും സംവിധായകന്‍ പറയുന്നു.

Also Read:ഹൃദയത്തില്‍ എന്നും ചെറുപ്പം സൂക്ഷിക്കുന്നവള്‍; വൈറലായി സ്വാസികയുടെ പുതിയ ചിത്രം

നിങ്ങള്‍ ഇപ്പോള്‍ വലിയ നടനായില്ലേ എന്ന് താന്‍ ഇന്ദ്രന്‍സിനോട് പറഞ്ഞു. ഇതൊക്കെ തന്റെ തലയില്‍ എഴുതിയിരിക്കുന്നു, നമ്മള്‍ ഇങ്ങനെ സഞ്ചരിക്കുന്നുവെന്ന് ഇന്ദ്രന്‍സ് പറഞ്ഞുവെന്നും മുമ്പൊരിക്കല്‍ അദ്ദേഹത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഒരു ബോക്‌സില്‍ സ്വര്‍ണ്ണനാണയം തനിക്ക് സമ്മാനമായി തന്നുവെന്നും തനിക്ക് സിനിമാരംഗത്ത് നിന്നും കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനമായിരുന്നുവെന്നും രാജസേനന്‍ പറയുന്നു.

Advertisement