Home Entertainment Celebrities

നീണ്ട ഇടതൂര്‍ന്ന മുടി മുറിച്ച് പുത്തന്‍ ലുക്കില്‍ പദ്മപ്രിയ, മേക്കോവര്‍ കലക്കിയെന്ന് ആരാധകര്‍, വൈറലായി ചിത്രങ്ങള്‍

365

മലയാളത്തിന്റെ ക്ലാസിക്ക് ഡയറക്ടര്‍ ബ്ലസ്സിയുടെ സംവിധാനാത്തില്‍ 2004 ല്‍ പുറത്തിുറങ്ങിയ കാഴ്ച്ച എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്കെത്തിയ താരസുന്ദരിയാണ് പത്മപ്രിയ. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി 50 ഓളം ചിത്രങ്ങളില്‍ പത്മപ്രിയ അഭിനയിച്ചു.

Advertisements

1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയ രംഗത്തേക്ക് വന്നത്. മലയാളത്തില്‍ പ്രവീണ ചെയ്ത വേഷമായിരുന്നു പത്മപ്രിയയുടേത്.

Also Read: ഒരു മന്ത്രിയാവാന്‍ എത്ര നാളായി സുരേഷ് ഗോപി ഉടുപ്പും തയ്പ്പിച്ച് നടക്കുന്നു, മുരളീധരനും സുരേന്ദ്രനും ഒരിക്കലും അതിന് അനുവദിക്കില്ല, കഴിവുള്ളവരെ താഴെയിടാന്‍ നോക്കുന്നവരാണ് പാര്‍ട്ടിയില്‍ കൂടുതലെന്ന് ഭീമന്‍ രഘു

പിന്നീട് മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെ മലയാളത്തിലേക്കും കടന്നുവന്നു. കാഴ്ചക്ക് ശേഷം മമ്മൂട്ടിയുടെ തന്നെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രാജമാണിക്യം എന്ന ചിത്രത്തിലാണ് മലയാളി പ്രേക്ഷകര്‍ പത്മപ്രിയയെ കണ്ടത്. മോഹന്‍ ലാലിനൊപ്പം വടക്കുംനാഥനിലും തൊട്ടു പിന്നാലെ നടി എത്തി.

ഇന്ന് സിനിമയില്‍ വലിയ സജീവമല്ല താരം. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവസാന്നിധ്യമായ പത്മപ്രിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പദ്മപ്രിയ പങ്കുവെച്ച പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

Also Read: കഥയും കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ അവർ ആവശ്യപ്പെടുന്നത് അഡ്ജസ്റ്റ്‌മെന്റാണ്; തുടക്കം മുകൽ ഈ സമയം വരെയും എനിക്ക് ലഭിച്ചിട്ടുള്ളത് മോശം അനുഭവങ്ങൾ; തുറന്ന് പറഞ്ഞ് മഹിമ

നീണ്ട മുടി മുറിച്ച് ഷോര്‍ട്ട് ഹെയറില്‍ ഇരുവശങ്ങളിലേക്കും മുടി പിന്നിയിട്ടാണ് പദ്മപ്രിയയുടെ പുതിയ ഫോട്ടോ. താരത്തിന്റെ മേക്കോവര്‍ ലുക്ക് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകള്‍ ചെയ്തത്. പക്ഷേ പലരും പറയുന്നത് താരത്തിന് നീണ്ട ഇടതൂര്‍ന്ന മുടി തന്നെയായിരുന്നു നല്ലതെന്നായിരുന്നു. എന്നാല്‍ പുതിയ ലുക്കും കിടു ആയിട്ടുണ്ടെന്ന് പറഞ്ഞവരും ധാരാളമാണ്.

Advertisement