ഇതൊക്കെ കണ്ട് ഞാനും കരഞ്ഞുപോയി ബ്രോ, സമയമെടുത്ത് എല്ലാം സുഖപ്പെടുത്തൂ, വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലുള്ള കാര്‍ത്തിക് സൂര്യയെ ആശ്വസിപ്പിച്ച് പേളി മാണി

1963

സോഷ്യല്‍മീഡിയ താരവും അവതാരകനുമായ കാര്‍ത്തിക് സൂര്യ കഴിഞ്ഞ ദിവസം തന്റെ വിവാഹം മുടങ്ങിയതിനെ പറ്റി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പെണ്ണാണ് ആരാണെന്ന് വെളിപ്പെടുത്തുന്നതിന് മുമ്പേ തന്നെ ആ വിവാഹം മുടങ്ങിയിരുന്നു.

Advertisements

നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് കാര്‍ത്തിക് വീഡിയോകളിലൂടെ സംസാരിച്ചിരുന്നു. പെണ്ണ് കാണല്‍ ചടങ്ങും പെണ്‍ വീട്ടുകാര്‍ കാര്‍ത്തിക്കിന്റെ വീട്ടിലെത്തിയതിന്‌റെ ചടങ്ങുകളെപ്പറ്റിയുമുള്ള വീഡിയോകള്‍ നേരത്തെ താരം പങ്കുവെച്ചിരുന്നു.

Also Read: സിനിമയിലെത്താന്‍ അബി ഇക്ക എത്രത്തോളം ആഗ്രഹിച്ചുവെന്നും കഷ്ടപ്പെട്ടുവെന്നും എനിക്കറിയാം, ഷെയിനുമായി ബന്ധപ്പെട്ട വിഷയം കേട്ടപ്പോള്‍ വിഷമം തോന്നി, തുറന്നുപറഞ്ഞ് കോട്ടയം നസീര്‍

എന്നാല്‍ പെണ്‍കുട്ടിയുടെ മുഖം കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ തമ്മില്‍ പിന്നീട് അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നും മനസ്സമാധാനം നഷ്ടപ്പെട്ടുവെന്നും അങ്ങനെ കല്യാണം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും കാര്‍ത്തിക് പറയുന്നു.

കല്യാണം മുടങ്ങിയതിന്റെ വിഷമത്തിയായിരുന്നു കാര്‍ത്തിക് പുതിയ വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ കാര്‍ത്തിക്കിനെ ആശ്വസിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിരക്കുകയാണ് നടിയും അവതാരകയും യൂട്യൂബറുമൊക്കെയായ പേളി മാണി.

Also Read: പറയേണ്ട കാര്യങ്ങള്‍ തുറന്ന് പറയും, അങ്ങനെ പിടിച്ചുനില്‍ക്കാന്‍ കുറച്ച് കഷ്ടപ്പാടാണ്, സീനിയേഴ്‌സ് നില്‍ക്കെ മലയാള സിനിമയില്‍ പൃഥ്വിരാജ് സ്ഥാനമുറപ്പിച്ചുവെന്ന് ബിജു പാപ്പന്‍

കാര്‍ത്തിക്കിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയായിരുന്നു പേളി. കാര്‍ത്തിക് നീ ശക്തനാണ് എന്നും ഇതും കടന്നുപോകുമെന്നും സമയമെടുത്ത് എല്ലാം സുഖപ്പെടുത്തൂവെന്നും വീഡിയോ കണ്ട് താനും കരഞ്ഞുപോയി എന്നും കോള്‍ ചെയ്യാം ഫോണെടുക്കണമെന്നും പേളി കമന്റില്‍ കുറിച്ചു.

Advertisement