നഷ്ടപ്പെട്ടത് വിലപ്പെട്ട 22 ജീവനുകള്‍, പോയവര്‍ക്ക് പോയി, വല്ല മാറ്റവും നിയമവും വരുമോ, കേരളത്തെ നടുക്കിയ ബോട്ടപകടത്തില്‍ അനുശോചിച്ച് മലയാള സിനിമാതാരങ്ങള്‍

315

കേരളക്കരയെ ഒന്നടങ്കം നടുക്കിയ ദുരന്തമായിരുന്നു മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോട്ടപകടം. താനൂരിലെ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് മുങ്ങിയത്. 22 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

Advertisements

ഇതില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു. ഒരു കുടുംബത്തിലെ പതിനൊന്നുപേരാണ് മരിച്ചത്. അപകടമുന്നറിയിപ്പുകളെല്ലാം അവഗണിച്ചുകൊണ്ടുള്ള യാത്രയാണ് ഒടുവില്‍ വന്‍ ദുരന്തങ്ങളിലേക്ക് എത്തിയത്. ലൈഫ് ജാക്കറ്റുകള്‍ പോലുള്ള ,സുരക്ഷ മുന്‍കരുതലുകളൊന്നും സ്വീകരിച്ചിരുന്നില്ല.

Also Read: സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമായിട്ടും മണിക്ക് നായികെ കിട്ടാന്‍ പണിയായിരുന്നു, പലരും മണിയാണ് നടനെന്ന് അറിഞ്ഞ് ആ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു, വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

അപകടവാര്‍ത്ത കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. പ്രമുഖരടക്കം നിരവധി പേരാണ് ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയത്. മലയാള സിനിമയിലെ പ്രിയതാരങ്ങളും ദുരന്തത്തില്‍ വേദന അറിയിച്ച് രംഗത്തെത്തിയിരുന്നു.

മലപ്പുറത്തെ സംഭവം അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നതാണ്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ചികിത്സയിലുള്ളവര്‍ പെട്ടെന്ന് സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തട്ടെയെന്നും മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Also Read: സിനിമയിലെത്താന്‍ അബി ഇക്ക എത്രത്തോളം ആഗ്രഹിച്ചുവെന്നും കഷ്ടപ്പെട്ടുവെന്നും എനിക്കറിയാം, ഷെയിനുമായി ബന്ധപ്പെട്ട വിഷയം കേട്ടപ്പോള്‍ വിഷമം തോന്നി, തുറന്നുപറഞ്ഞ് കോട്ടയം നസീര്‍

താനൂരില്‍ സംഭവിച്ചത് വളരെ വേദനയുണ്ടാക്കുന്ന ദുരന്തമാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞാത്. വിലപ്പെട്ട 20ല്‍ അധികം ജീവനുകളാണ് നഷ്ടപ്പെട്ടതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ആശുപത്രിയിലുള്ളവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും താരം പറഞ്ഞു.

ജീവന്‍ നഷ്ടപ്പെട്ടവരെ ഓര്‍ത്ത് വേദന തോന്നുന്നു. അജ്ഞതയ്‌ക്കൊപ്പം അശ്രദ്ധയും അറിവില്ലായ്മയുമാണ് നടന്നതെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നുവെന്നും നമ്മുടെ നാട്ടില്‍ ഇത്തരത്തില്‍ പല ദുരന്തങ്ങളുണ്ടായിട്ടും ഒന്നും മാറ്റമില്ലാതെ തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും ആദരവും സ്‌നേഹവുമെന്നും മംമ്ത പറഞ്ഞു.

Also Read: സിനിമയിലെത്താന്‍ അബി ഇക്ക എത്രത്തോളം ആഗ്രഹിച്ചുവെന്നും കഷ്ടപ്പെട്ടുവെന്നും എനിക്കറിയാം, ഷെയിനുമായി ബന്ധപ്പെട്ട വിഷയം കേട്ടപ്പോള്‍ വിഷമം തോന്നി, തുറന്നുപറഞ്ഞ് കോട്ടയം നസീര്‍

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാഗംങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നും പൃഥ്വിരാജ് കുറിച്ചു. ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2018 എന്ന പുതിയ സിനിമയുടെ നിര്‍മ്മാതാക്കള്‍ ധനസഹായം വാഗ്ദാനം ചെയ്തു.

Advertisement