സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമായിട്ടും മണിക്ക് നായികെ കിട്ടാന്‍ പണിയായിരുന്നു, പലരും മണിയാണ് നടനെന്ന് അറിഞ്ഞ് ആ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നു, വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ്

511

മലയാളികളെ ഒന്നടങ്കം തീരാ ദുഃഖത്തില്‍ ആക്കിയ ഒന്നായിരുന്നു പ്രിയ നടന്‍ കലാഭവന്‍ മണിയുടെ അകാലത്തില്‍ ഉള്ള വേര്‍പാട്. ദാരിദ്ര്യത്തില്‍ നിന്നും മിമിക്രിയിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തി തെന്നിന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായി കലാഭവന്‍ മണി മാറിയിരുന്നു.

Advertisements

മിമിക്രി വേദികളിലൂടെയാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. കോമഡിയായിരുന്നു കലാഭവന്‍ മണിയെ ജനപ്രിയന്‍ ആക്കി മാറ്റുന്നത്. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം കൈയ്യടി നേടിയ മണി മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിറ സാന്നിധ്യമായിരുന്നു.

Also Read: പറയേണ്ട കാര്യങ്ങള്‍ തുറന്ന് പറയും, അങ്ങനെ പിടിച്ചുനില്‍ക്കാന്‍ കുറച്ച് കഷ്ടപ്പാടാണ്, സീനിയേഴ്‌സ് നില്‍ക്കെ മലയാള സിനിമയില്‍ പൃഥ്വിരാജ് സ്ഥാനമുറപ്പിച്ചുവെന്ന് ബിജു പാപ്പന്‍

ഒരുകാലത്ത് കലാഭവന്‍ മണി സിനിമയില്‍ ജാതിയുടെയും നിറത്തിന്റെയും പേരില്‍ ഒരുപാട് അവഗണകള്‍ അനുഭവിച്ചിരുന്നു. ഈ കാരണം കൊണ്ട് തന്നെ കലാഭവന്‍ മണിക്കൊപ്പം പല നടിമാരും അഭിനയിച്ചിരുന്നില്ല. ആ കഥ മലയാളികള്‍ക്ക് പരിചിതമാണ്. സംവിധായകന്‍ വിനയനാണ് കലാഭവന്‍ മണിയെ ഒരു നായകനായി വളര്‍ത്തി കൊണ്ടു വന്നത്. പിന്നീട് അദ്ദേഹം സഹതാരങ്ങളില്‍ ഒതുങ്ങാതെ ഒട്ടേറെ നായക കഥാപാത്രങ്ങളെ മികവുറ്റതാക്കി.

ഇപ്പോഴിതാ കലാഭവന്‍ മണിയെ കുറിച്ച് നിര്‍മ്മാതാവ് ദാമോദരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അനില്‍ ബാബുവിന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി നായകനായി 2002ല്‍ പുറത്തിറങ്ങിയ ചിത്രമായ വാല്‍ക്കണ്ണാടിയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

Also Read: ആരോ പറഞ്ഞ് ഉണ്ടാക്കിയ കഥയാണ് അത്; അജിത്തും, പ്രശാന്തും തമ്മിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ശരൺ

ഈ ചിത്രത്തില്‍ ഒത്തിരി മികച്ച നടീനടന്മാര്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ നായികയായി എത്തിയത് നടി ഗീതുമോഹന്‍ദാസാണെന്നും നായികയ്ക്ക് വേണ്ടി തങ്ങള്‍ ഒത്തിരി അലഞ്ഞിരുന്നുവെന്നും കലാഭവന്‍മണി സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു അതെന്നും ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലെ മിക്ക നടിമാരോടും സിനിമയുടെ കഥ പറഞ്ഞിരുന്നു. എന്നാല് മണിയാണ് നായകന്‍ എന്നറിയുമ്പോള്‍ അവരെല്ലാം പിന്മാറിയെന്നും അതിന്റെ കാരണം അറിയില്ലെന്നും ഗീതുവിനോട് കഥ പറഞ്ഞപ്പോള്‍ അഭിനയിക്കാമെന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement