ആരോ പറഞ്ഞ് ഉണ്ടാക്കിയ കഥയാണ് അത്; അജിത്തും, പ്രശാന്തും തമ്മിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ശരൺ

241

തെന്നിന്ത്യൻ പ്രേക്ഷകർക്ക് 90 കളിൽ പ്രിയങ്കരനായിരുന്ന നടനാണ് പ്രശാന്ത്. പ്രശസ്ത അഭിനേതാവും, നിർമ്മാതാവുമായ ത്യാഗരാജന്റെ മകനായ താരത്തിന് വൻ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പക്ഷെ തുടക്കകാലത്തെ സിനിമകളിലെ വിജയം താരത്തിന് പിന്നീട് നിലനിർത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം. താരം അഭിനയിച്ച പല സിനിമകളിലെയും പാട്ടുകൾ ഇപ്പോഴും ഹിറ്റ് ചാർട്ടിൽ ഇടം ഉറപ്പിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ സിനിമയിൽ വിജയിച്ച് നിന്നിരുന്ന സമയത്ത് നടി ശാലിനിയുടെ പേരിൽ പ്രശാന്തും, അജിത്തും വഴക്കിട്ടിരുന്നു എന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പക്ഷെ അക്കാര്യത്തിൽ വിശദ്ധീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശരൺ്. അജിത്തും, പ്രശാന്തും ഏറ്റുമുട്ടി എന്ന് പറയുന്നത് നടക്കാത്ത കാര്യമാണെന്നാണ് സംവിധായകൻ പറയുന്നത്. അങ്ങനെയൊന്ന് സംഭിവിച്ചിരുന്നെങ്കിൽ പ്രശാന്ത് നായകനായി എത്തിയ ഒരു ചിത്രം പോലും അജിത്ത് കാണുമായിരുന്നില്ല.

Advertisements

Also Read
അന്ന് അവരെ കണ്ട് കമലഹാസൻ കരഞ്ഞു; ശ്രീവിദ്യക്ക് കമലിനോട് ഉണ്ടായിരുന്നത് വൺസൈഡ് ലൗ ആണ്; വെളിപ്പെടുത്തലുമായി ചെയ്യാർ ബാലു

എന്നാൽ കല്ലൂരി വാസലിൽ പ്രശാന്തിനൊപ്പം അഭിനയിച്ച അജിത്ത് ഭാര്യ ശാലിനിക്കൊപ്പമാണ് പ്രശാന്തിന്റെ സിനിമ കാണാനെത്തിയതെന്നും ശരൺ പറഞ്ഞു. അജിത്തുമായുള്ള ശാലിനിയുടെ വിവാഹം ഉറപ്പിച്ചപ്പോൾ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിൽ ശാലിനി പ്രശാന്തിനൊപ്പം അഭിനയിക്കുകയായിരുന്നു.

ചിത്രം പാതിവഴിയിലായിരിക്കെയാണ് ശാലിനി അജിത്തിനെ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ സിനിമയുടെ അവസാന ഷെഡ്യൂളിൽ ശാലിനി പങ്കെടുക്കാൻ വൈകി. ഇതോടെ അജിത്തും പ്രശാന്തും തമ്മിൽ ഏറ്റുമുട്ടിയതായി കഥകൾ പ്രചരിക്കുകയായിരുന്നു. അതിൽ സത്യമില്ലെന്നും സംവിധായകൻ ശരൺ പറഞ്ഞു. അജിത്ത്-ശാലിനി പ്രണയം താൻ എങ്ങനെയാണ് മനസിലാക്കിയതെന്നും ശരൺ വെളിപ്പെടുത്തി.

Also Read
എന്റെ മകൾ ഇപ്പോൾ അമ്മയാണ്; ഉണ്ടായിരുന്ന മക്കളെ ദൈവം തിരിച്ചെടുത്തു; കുളപ്പുള്ളി ലീല മനസ്സ തുറക്കുന്നു
അതുപോലെ ഒരു ദിവസം അമർക്കളത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഞാൻ അജിത്തിന്റേയും ശാലിനിയുടേയും ഇടയിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് സിനിമയുടെ ഷൂട്ടിങ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് അജിത്ത് എന്നോട് പറഞ്ഞു. അല്ലാത്തപക്ഷം താൻ ഈ പെൺകുട്ടിയുമായി പ്രണയത്തിലാകുമെന്ന് ഭയപ്പെടുന്നുവെന്നും ശാലിനിയെ നോക്കി അജിത്ത് പറഞ്ഞു. അപ്പോഴാണ് ഇരുവർക്കുമിടയിൽ പ്രണയം പൂവണിഞ്ഞു എന്ന കാര്യം താൻ മനസ്സിലാക്കിയത് എന്നാണ് ശരൺ പറഞ്ഞത്

Advertisement