ഞാനും അയാളും തമ്മിൽ ഡേറ്റിങ്ങിലായിരുന്നു; തൃഷയുമായുള്ള ബന്ധത്തിന് ശേഷം ആണത്; വെളിപ്പെടുത്തലുമായി ബിന്ദു മാധവി

2906

പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ താരസുന്ദരി തൃഷ. വയസ്സ് 40 ആയിട്ടും ഇപ്പോഴും ഗ്ലാമർ ഗേൾ ആയി തന്നെയാണ് താരം നിലനില്ക്കുന്നത്. മുമ്പൊരിക്കൽ വിവാഹ നിശ്ചയം വരെ എത്തിയ താരത്തിന്റെ വിവാഹം പിന്നീട് പല കാരണങ്ങൾക്കൊണ്ടും നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴും വിവാഹിതയാകാതെയാണ് താരം ജീവിക്കുന്നത്.

ബിസിനസ്സ്‌ക്കാരനായ വരുൺ ആയിരുന്നു തൃഷയുടെ വരനായി എത്തേണ്ടിയിരുന്നത്. വിവാഹത്തിന് ശേഷം തൃഷ സിനിമ ഉപേക്ഷിക്കില്ലെന്ന കാരണമാണ് ഈ ബന്ധം മുന്നോട്ട് പോകാത്തതിന് കാരണം എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. വരുണിന്റെ കുടുംബത്തിന്റെ ഇടപ്പെടലും ഇതിനിടയിൽ ഉണ്ടായതായി കേട്ടിരുന്നു. തൃഷയുമായുള്ള വിവാഹശേഷം വരുണിന്റെ പേര് കേട്ടത് നായിക ബിന്ദു മാധവിക്കൊപ്പം ചേർത്തായിരുന്നു,

Advertisements

Also Read
ആരോ പറഞ്ഞ് ഉണ്ടാക്കിയ കഥയാണ് അത്; അജിത്തും, പ്രശാന്തും തമ്മിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ശരൺ

ഒന്നിച്ചുള്ള ചിത്രങ്ങൾ ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഞങ്ങൾ വെറും സുഹൃത്തുക്കൾ മാത്രമാണെന്നാണ് അന്ന് ഇരുവരും പറഞ്ഞത്. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബിന്ദു മാധവി. ന്യൂസെൻസ് എന്ന സിനിമയുടെ പ്രസ്മീറ്റിനിടെയാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. വരുണും, ബിന്ദുവും ഡേറ്റിങ്ങിലായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് താരം സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

ഞാനും, വരുണും ഡേറ്റിങ്ങിലായിരുന്നു. അത് നിങ്ങൾ വിചാരിച്ചപ്പോലെ തൃഷയുമായുള്ള ബന്ധത്തിന്റെ സമയത്തല്ല. അതിന് ശേഷമാണ്. അതേസമയം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്ന താരം ബിഗ്‌ബോസിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്. അറെ നാളുകൾക്ക് ശേഷമാണ് താരത്തിന്റേതായി ഒരു ചിത്രം പ്രദർശനത്തിനെത്തുന്നത്. അതേസമയം കരിയറിന്റെ മികച്ച് അവസ്ഥയിലാണ് തൃഷയിപ്പോൾ നില്ക്കുന്നത്. താരം നായികയാകുന്ന തമിഴ് ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. വിജയ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Also Read
അന്ന് അവരെ കണ്ട് കമലഹാസൻ കരഞ്ഞു; ശ്രീവിദ്യക്ക് കമലിനോട് ഉണ്ടായിരുന്നത് വൺസൈഡ് ലൗ ആണ്; വെളിപ്പെടുത്തലുമായി ചെയ്യാർ ബാലു

താനിപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച തൃഷ സംസാരിച്ചിരുന്നു. അതിനെ കുറിച്ച് ചിലർ ചോദിക്കുന്ന രീതി പോലും ചില സമയത്ത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നാണ് വിവാഹം കഴിക്കുകയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാനാരെ കാണുന്നു എന്നതിനെ ആശ്രയിച്ചാണത്.

വിവാഹ മോചനത്തിൽ വിശ്വസിക്കുന്ന ആഴല്ല താൻ. എനിക്കറിയാവുന്ന നിരവധി ദമ്പതികൾ വിവാഹ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് കുട്ടികളെയും കുടുംബത്തെയും ഓർത്താണ്. ചിലരെന്റെ സുഹൃത്തുക്കളാണ്. അവർ തീരെ സന്തോഷത്തിലല്ല. അങ്ങനെയൊരു വിവാഹം തനിക്ക് വേണ്ടെന്നും തൃഷ വ്യക്തമാക്കിയിരുന്നു

Advertisement