Home Entertainment Celebrities

പറയേണ്ട കാര്യങ്ങള്‍ തുറന്ന് പറയും, അങ്ങനെ പിടിച്ചുനില്‍ക്കാന്‍ കുറച്ച് കഷ്ടപ്പാടാണ്, സീനിയേഴ്‌സ് നില്‍ക്കെ മലയാള സിനിമയില്‍ പൃഥ്വിരാജ് സ്ഥാനമുറപ്പിച്ചുവെന്ന് ബിജു പാപ്പന്‍

725

ചെറിയ വേഷങ്ങളിലൂടെയും വില്ലന്‍ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടന്‍ ആണ് ബിജു പപ്പന്‍. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ബിജു പപ്പന്‍ സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൂടിയാണ്.

Advertisements

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പമെല്ലാം പല ചിത്രങ്ങളിലും ശ്രദ്ദേയമായ വേഷങ്ങളില്‍ ബിജു പപ്പന്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: ഞാനും അയാളും തമ്മിൽ ഡേറ്റിങ്ങിലായിരുന്നു; തൃഷയുമായുള്ള ബന്ധത്തിന് ശേഷം ആണത്; വെളിപ്പെടുത്തലുമായി ബിന്ദു മാധവി

1993ല്‍ സമൂഹം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച ബിജു അധികവും വില്ലന്‍ വേഷങ്ങളിലായിരുന്നു എത്തിയത്. സിനിമയില്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന വില്ലനാണെങ്കിലും ഓഫ്‌സ്‌ക്രീനില്‍ മികച്ച സ്വീകാര്യതയാണ് ഇദ്ദേഹത്തിനുള്ളത്. താരങ്ങളുമായും ബിജു പപ്പന് നല്ല ബന്ധമാണുള്ളത്. ഇന്നും സൂപ്പര്‍ താരങ്ങളുടെ ചിത്രത്തില്‍ നടന്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോഴിതാ നടന്‍ രജനികാന്തിനെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും ബിജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രജനികാന്തിനെ കാണുമ്പോള്‍ ആളുകള്‍ പെട്ടെന്ന് തിരിച്ചറിയുന്നുവെന്നും കാരണം അദ്ദേഹത്തിന്റെ സിനിമ ലക്ഷക്കണക്കിനാളുകള്‍ കാണുന്നത് കൊണ്ടാണെന്നും ബിജു പറഞ്ഞു.

Also Read: അന്ന് അവരെ കണ്ട് കമലഹാസൻ കരഞ്ഞു; ശ്രീവിദ്യക്ക് കമലിനോട് ഉണ്ടായിരുന്നത് വൺസൈഡ് ലൗ ആണ്; വെളിപ്പെടുത്തലുമായി ചെയ്യാർ ബാലു

മലയാള സിനിമയില്‍ സീനിയറായിട്ടുള്ളവര്‍ നില്‍ക്കെ നടന്‍ പൃഥ്വിരാജ് തന്റേതായ സ്ഥാനം ഉറപ്പിച്ചുവെന്നും തന്റെ നിലപാടുകളെല്ലാം വ്യക്തമാക്കി അങ്ങനെയൊരു സ്ഥാനത്ത് നില്‍ക്കുന്നതേ ബുദ്ധിമുട്ടാണെന്നും ബിജു പറയുന്നു.

Advertisement