സിനിമയിലെത്താന്‍ അബി ഇക്ക എത്രത്തോളം ആഗ്രഹിച്ചുവെന്നും കഷ്ടപ്പെട്ടുവെന്നും എനിക്കറിയാം, ഷെയിനുമായി ബന്ധപ്പെട്ട വിഷയം കേട്ടപ്പോള്‍ വിഷമം തോന്നി, തുറന്നുപറഞ്ഞ് കോട്ടയം നസീര്‍

380

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കോട്ടയം നസീര്‍. ഇതിനോടകം ഒത്തിരി സിനിമകളിലാണ് താരം അഭിനയിച്ചത്. കൂടുതലും കോമഡി കഥാപാത്രങ്ങളെയാണ് കോട്ടയം നസീര്‍ മലയാള സിനിമയില്‍ അഭിനയിച്ചത്.

Advertisements

ഇപ്പോഴിതാ സിനിമയില്‍ നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയാണ് താരം. ഷെയിനുമായി ബന്ധപ്പെട്ട വിഷയം കേട്ടപ്പോള്‍ തനിക്ക് വിഷമം തോന്നിയെന്നും കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും നസീര്‍ പറഞ്ഞു.

Also Read: ഞാനും അയാളും തമ്മിൽ ഡേറ്റിങ്ങിലായിരുന്നു; തൃഷയുമായുള്ള ബന്ധത്തിന് ശേഷം ആണത്; വെളിപ്പെടുത്തലുമായി ബിന്ദു മാധവി

സിനിമാമേഖലയില്‍ അബി എന്ന നടന്‍ എത്തണമെന്ന് എത്രത്തോളം ആഗ്രഹിച്ചിരുന്നുവെന്നും അതിന് വേണ്ടി അനുഭവിച്ച വേദന എത്രത്തോളമാണെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ താന് ഷെയിനുമായി കണക്ഷന്‍ കുറവാണെന്നും താരം പറയുന്നു.

എവിടെയെങ്കിലുമൊക്കെ വല്ലപ്പോഴുമൊക്കെ കാണാറുള്ളൂ. അതുകൊണ്ട് ഷെയിനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും തന്നെ എക്കാലവും അത്ഭുതപ്പെടുത്തിയ മിമിക്രി കലാകാരനാണ് അബി ഇക്ക എന്നും കോട്ടയം നസീര്‍ പറയുന്നു.

Also Read: ആരോ പറഞ്ഞ് ഉണ്ടാക്കിയ കഥയാണ് അത്; അജിത്തും, പ്രശാന്തും തമ്മിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ ശരൺ

താനൊരു മിമിക്രിക്കാരന്‍ ആവണമെന്ന് ആഗ്രഹിച്ചത് അദ്ദേഹത്തെ കണ്ടിട്ടാണ്. ചിലപ്പോള്‍ ആഗ്രഹിച്ച നിലയില്‍ എത്താത്തതാവാം അദ്ദേഹത്തിന്റെ വിയോഗത്തിന്റെ കാരണമെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു.

Advertisement