അന്ന് വിക്രം എന്നോട് അഭ്യര്‍ത്ഥിച്ചിട്ടും സഹായിക്കാന്‍ പറ്റിയില്ല, വിഷമിപ്പിച്ച് പറഞ്ഞയക്കേണ്ടി വന്നു, ഇന്ന് നടന്‍ എന്നോട് പ്രതികാരം ചെയ്തത് ഇങ്ങനെ, വെളിപ്പെടുത്തലുമായി ദിനേശ് പണിക്കര്‍

30146

മലയാള സിനിമയിലെ നടനും നിര്‍മ്മാതാവുമാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയില്‍ നിന്ന് നീണ്ട ഇടവേള എടുത്തിരുന്നു.

നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവ് കൂടിയാണ്് ദിനേശ് പണിക്കര്‍. ഇന്ന് അദ്ദേഹം ഒരു അഭിനേതാവ് കൂടിയാണ്. അദ്ദേഹം നിര്‍മ്മിച്ച പത്തോളം സിനിമകള്‍ വലിയ ഹിറ്റായിരുന്നു.

Advertisements
Courtesy: Public Domain

ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നടന്‍ വിക്രത്തെ കുറിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിക്രം അന്ന് വളര്‍ന്നുവരുന്ന നടനായിരുന്നു. സിനിമയില്‍ ആരുമായിരുന്നില്ലെന്നും കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും കാണാന്‍ ലുക്കായിരുന്നുവെന്നും ദിനേശ് പറയുന്നു.

Also Read: പറയേണ്ട കാര്യങ്ങള്‍ തുറന്ന് പറയും, അങ്ങനെ പിടിച്ചുനില്‍ക്കാന്‍ കുറച്ച് കഷ്ടപ്പാടാണ്, സീനിയേഴ്‌സ് നില്‍ക്കെ മലയാള സിനിമയില്‍ പൃഥ്വിരാജ് സ്ഥാനമുറപ്പിച്ചുവെന്ന് ബിജു പാപ്പന്‍

രജപുത്ര എന്ന സിനിമയില്‍ വിക്രം അഭിനയിച്ചിരുന്നു. കുറച്ച് ദിവസം തനിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും തങ്ങള്‍ നല്ല അടുപ്പമായിരുന്നുവെന്നും എപ്പോഴും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും ഇടക്ക് ചില തിരക്കുകള്‍ കാരണം തങ്ങളുടെ റിലേഷന്‍ ബ്രേക്കായി എന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

2000ത്തില്‍ ആണ് പിന്നെ കാണുന്നത്. അപ്പോള്‍ തന്നെ കാത്ത് വിക്രം സ്റ്റുഡിയോക്ക് പുറത്ത് നില്‍ക്കുകയായിരുന്നു. ആഗ്രഹിച്ച പോലെ നല്ലൊരു സ്ഥാനത്തെത്താന്‍ കഴിയാത്തതിന്റെ സങ്കടത്തിലായിരുന്നുവെന്നും തന്റെ പുതിയ പടത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും ദിനേശ് പറയുന്നു.

Also Read: ഞാനും അയാളും തമ്മിൽ ഡേറ്റിങ്ങിലായിരുന്നു; തൃഷയുമായുള്ള ബന്ധത്തിന് ശേഷം ആണത്; വെളിപ്പെടുത്തലുമായി ബിന്ദു മാധവി

എന്നാല്‍ തന്റെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഒരു ലക്ഷം മാത്രം മതിയെന്ന് പറഞ്ഞിരുന്നുവെന്നും അന്ന് അവനെ കെട്ടിപ്പിടിച്ച് കൈ കൊടുത്ത് തിരികെ വിടാനെ പറ്റിയുള്ളൂവെന്നും പിന്നെ വിക്രത്തിനെ കണ്ടിട്ടില്ലെന്നും പിന്നെ നടന്നത് ചരിത്രമായിരുന്നുവെന്നും വിക്രം വലിയ നടനായി എന്നും ദിനേശ് പറയുന്നു.

Advertisement