ബിഗ് ബോസിന്റെ വലിയ ഫാനാണ്; മൂന്ന് നാല് വർഷമായി ഡ്രീം ആയിരുന്നു ബിഗ് ബോസിൽ പങ്കെടുക്കുക എന്നത്; എന്നാൽ തടസമിതാണ്; വെളിപ്പെടുത്തി മഞ്ജുഷ മാർട്ടിൻ

381

സീരിയൽ ആരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പതിവ് പൈങ്കിളി കണ്ണീർ സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.

സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ ദിവസമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയത്. നടൻ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവായി മഞ്ജുഷ മാർട്ടിൻ എത്തിയിരുന്നു.

Advertisements

സോഷ്യൽ മീഡിയ റീൽസുകളിലൂടെയും വേ്‌ളാഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാർട്ടിൻ അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലിൽ എത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ ഈ സീരിയലിൽ എത്തിയ തനിക്ക് സോഷ്യൽമീഡിയയിൽ നിന്നും വളരെ ഏറെ ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നിരുന്നു എന്ന് മഞ്ജുഷ പറയുന്നു. ശരീരപ്രകൃതി വളരെ മെലിഞ്ഞിട്ടും നീളം വളരെ കുറവായതിനാലും ഒട്ടേറെ തവണ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് മഞ്ജുഷ പറയുന്നു.

ALSO READ- നഷ്ടപ്പെട്ടത് വിലപ്പെട്ട 22 ജീവനുകള്‍, പോയവര്‍ക്ക് പോയി, വല്ല മാറ്റവും നിയമവും വരുമോ, കേരളത്തെ നടുക്കിയ ബോട്ടപകടത്തില്‍ അനുശോചിച്ച് മലയാള സിനിമാതാരങ്ങള്‍

മുൻപ് മോശം കമന്റ്‌സുകൾ വായിച്ചു ഒരുപാട് കരഞ്ഞിട്ടുണ്ട്. സാന്ത്വനത്തിൽ വന്നപ്പോൾ ഒരുപാട് ബോഡി ഷെയ്മിംഗ് നേരിട്ടു. നമ്മുടെ ഫോണിൽ എടുക്കുന്നത് പോലെ അല്ലല്ലോ ക്യാമറയിൽ വന്നപ്പോൾ സൈസ് കുറഞ്ഞപോലെ തോന്നി അതിനു ഒരുപാട് മോശം കമന്റ്‌സുകൾ നേരിടേണ്ടി വന്നു. നല്ല സന്തോഷിക്കേണ്ട നേരത്ത് ഒരുപാട് കരയേണ്ട അവസ്ഥ വരെ വന്നെന്നും താരം പറഞ്ഞു.

മുൻപ് ടിക് ടോക്കിൽ സജീവമായിരുന്ന കാലത്ത് തന്റെ വീഡിയോ കണ്ട് നിരവധി അവസരങ്ങൾ വന്നിട്ടുണ്ടെന്നാണ് മഞ്ജുഷ പറയുന്നത്. ചില സീരിയലുകളിൽ നിന്നും സിനിമകളിൽ നിന്നും ഫോട്ടോഷൂട്ടിനുമൊക്കെ വിളിച്ചിരുന്നു. അന്ന് എനിക്ക് എന്റെ തടിയിൽ ഭയങ്കര കോംപ്ലെക്സ് ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ചില ഓഡിഷന് പോയിട്ട് അത്തരത്തിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും മഞ്ജുഷ പറഞ്ഞു.

ALSO READ- ഇതൊക്കെ കണ്ട് ഞാനും കരഞ്ഞുപോയി ബ്രോ, സമയമെടുത്ത് എല്ലാം സുഖപ്പെടുത്തൂ, വിവാഹം മുടങ്ങിയതിന്റെ വിഷമത്തിലുള്ള കാര്‍ത്തിക് സൂര്യയെ ആശ്വസിപ്പിച്ച് പേളി മാണി

ഇപ്പോൾ യൂട്യൂബിലും ഇൻസ്റ്റയിലുമെല്ലാം സജീവമാണ് മഞ്ജുഷ. എന്നാൽ ഈയടുത്തായി വരുമാനം വളരെ കുറവാണെന്നും താരം പറയുന്നു. എന്നാൽ എന്താണ് വരുമാനം കുറയുന്നത് എന്ന് അറിയില്ല. പക്ഷെ നല്ലകുറവാണ്. മുൻപ് സീരീസ് ഒക്കെ ചെയ്യുന്ന സമയം ഒരു ലക്ഷത്തിനുമുകളിൽ കിട്ടിയിരുന്നു. എന്നാൽ ഇപ്പോൾ മാസം 20കെ ഒക്കെയാണ് കിട്ടുന്നതെന്ന് മഞ്ജുഷ മാർട്ടിൻ പറഞ്ഞു.

തനിക്ക് ഒരേ ഫീൽഡിൽ നിന്നുള്ള ആളെ കല്യാണം കഴിക്കാൻ ഇഷ്ടം ആണ്. ഇപ്പോൾ ഒരാളോട് ക്രഷ് തോന്നിയാൽ ആ പയ്യനെ ആദ്യം കാണിച്ചു കൊടുക്കുന്നത് അച്ഛനെയും അമ്മയെയും ആണെന്നും മഞ്ജുഷ പറഞ്ഞു.

കൂടാതെ, തനിക്ക് ബിഗ് ബോസിൽ പോകാൻ വലിയ ഇഷ്ടമാണെന്നും മഞ്ജുഷ പറയുന്നു. മൂന്ന് നാല് വർഷമായി തന്റെ ഡ്രീം ആയിരുന്നു ബിഗ് ബോസ്. പക്ഷേ ആദ്യ സീസൺ മുതലേ ഫാൻ ആയിരുന്നു. എന്നാൽ അതിൽ പങ്കെടുക്കാനുള്ള നിബന്ധനയിൽ പറയാനായിട്ട് തനിക്ക് ഒന്നും ഉണ്ടായിരുന്നില്ല. വെറുതെ ടിക് ടോകർ ആണെന്ന് മാത്രമേ പറയാനുള്ളുവെന്ന് മഞ്ജുഷ പറയുന്നു.

എന്നാൽ, രണ്ടാമത്തെ സീസൺ ആയപ്പോൾ ഞാൻ കാര്യമായിട്ട് ഇത് അന്വേഷിക്കാൻ തുടങ്ങി. മൂന്നാമത്തെയും നാലാമത്തെയും സീസൺ ആയപ്പോൾ തനിക്ക് ഇതുമായി ബന്ധപ്പെട്ട ചിലരെയൊക്കെ അറിയാമായിരുന്നെന്നും മഞ്ജുഷ മാർട്ടിൻ പറഞ്ഞു.

Advertisement