മമ്മൂക്ക ഡ്രസ് ഒക്കെ ചെയ്തുവന്നപ്പോൾ ഇതല്ല മന്നാഡിയാർ എന്നാണ് എസ്എൻ സ്വാമി പറഞ്ഞത്; കാരണം മുടി ചീകിയതെന്ന് വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

11787

മലയാലികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. താരമിപ്പോൾ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി അഭിനയിക്കാനൊരുങ്ങുകയാണ് ധ്യാൻ. എസ്എൻ സ്വാമിയുമായി അസോസിയേറ്റ് ചെയ്ത തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഇപ്പോൾ താരം വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്.

ധ്രുവം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഹെയർ സ്റ്റൈൽ ആദ്യം തീരുമാനിച്ചതിൽ എസ്എൻ സ്വാമി തൃപ്തനായിരുന്നില്ലെന്നും ഇതല്ല മന്നാഡിയാർ എന്ന് പറഞ്ഞെന്നും നടൻ ധ്യാൻ ശ്രീനിവാസൻ പറയുകയാണ്.

Advertisements

ധ്യാനിനോട് എസ്എൻ സ്വാമിയോട് മുൻകാല ചിത്രങ്ങളെപ്പറ്റി ചോദിച്ചിട്ടുണ്ടോ എന്ന ചോദിച്ചപ്പോഴാണ് ഇക്കാര്യം ധ്യാൻ പറഞ്ഞത്. ധ്രുവം സിനിമയ്ക്കായി ആദ്യം മമ്മൂക്ക ഡ്രസ് ഒക്കെ ചെയ്തുവന്നപ്പോൾ മുടി സാധാരണയായി ചീകി വച്ചിരിക്കുകയായിരുന്നു. സ്വാമി സർ കണ്ടപ്പോൾ ഇതല്ല മന്നാഡിയാർ എന്നുപറഞ്ഞെന്നാണ് ധ്യാൻ പറയുന്നത്.

ALSO READ- ബിഗ് ബോസിന്റെ വലിയ ഫാനാണ്; മൂന്ന് നാല് വർഷമായി ഡ്രീം ആയിരുന്നു ബിഗ് ബോസിൽ പങ്കെടുക്കുക എന്നത്; എന്നാൽ തടസമിതാണ്; വെളിപ്പെടുത്തി മഞ്ജുഷ മാർട്ടിൻ

പിന്നീട് മമ്മൂട്ടി മുടി പിറകിലേക്ക് ചീകിവെച്ച് നെറ്റിയിലെ ഗോപി തോട്ടുവന്നപ്പോഴാണ് ശരിയായത്. ധ്രുവത്തിലെ മമ്മൂക്ക എന്നുപറയുമ്പോൾ ആദ്യം നമുക്കോർമ്മ വരുന്നത് ഡ്രെസും, ലുക്കും ആ ഹെയറുമാണെന്നാണ് ധ്യാൻ പറഞ്ഞത്.

എസ്എൻ സ്വാമിക്ക് കഥയുടെ സ്‌കെൽട്ടൻ കയ്യിലുണ്ടെങ്കിൽ കൂടിയും ലൊക്കേഷനിൽ വന്നിട്ട് ലാസ്റ്റ് മിനിട്ട് ഒരു എഴുത്തുണ്ട്. എഴുതിവെച്ചതൊക്കെ വെട്ടിമാറ്റി പിന്നീടൊരു എഴുത്താണ്. രാവിലെ തങ്ങൾ വരുന്നതിനുമുമ്പ് ഒരു ആറ് മണിയൊക്കെ ആകുമ്പോൾ അദ്ദേഹം വന്നിട്ട് പുള്ളി അവിടെയെത്തി എല്ലാം റെഡിയാക്കിവെച്ചിട്ടാണ് ഷൂട്ടിങ് തുടങ്ങുന്നതെന്നും ധ്യാൻ പറഞ്ഞു.

ALSO READ- നഷ്ടപ്പെട്ടത് വിലപ്പെട്ട 22 ജീവനുകള്‍, പോയവര്‍ക്ക് പോയി, വല്ല മാറ്റവും നിയമവും വരുമോ, കേരളത്തെ നടുക്കിയ ബോട്ടപകടത്തില്‍ അനുശോചിച്ച് മലയാള സിനിമാതാരങ്ങള്‍

അതുപോലെ ബ്രേക്കിനും ഉച്ചക്ക് ശേഷമുള്ള സീൻ അദ്ദേഹം ഇരുന്നെഴുതും. എഴുത്തും സംവിധാനവും കൂടിയാണല്ലോയെന്നും ധ്യാൻ പറയുന്നു. രണ്ടും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. എഴുതിയതൊക്കെ തിരുത്തും. ഈ പ്രായത്തിലും അദ്ദേഹം നല്ല എഫർട്ട് എടുക്കുന്നുണ്ടെന്നാണ് താരം പറയുന്നത്.

കൂടാതെ, ഡയലോഗുകളെപ്പറ്റി താനും എസ്എൻ.സ്വാമിയുടെ മകൻ കൃഷ്ണനും അഭിപ്രായം പറയാറുണ്ടെന്നും, അദ്ദേഹം അതിനെ പരിഗണിക്കാറുണ്ടെന്നും ധ്യാൻ പറഞ്ഞു. എന്നാൽ, തിരക്കഥയിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം തരാറുണ്ടോ എന്ന ചോദ്യത്തിന് എഴുത്തിൽ അഭിപ്രായം പറയാറില്ല എങ്കിലും, ചെറിയ വാക്കുകൾ മാറ്റുന്നതിൽ അഭിപ്രായം പറയാറുണ്ടെന്നായിരുന്നു ധ്യാൻ പ്രതികരിച്ചത്.

Courtesy: Public Domain

എസ്എൻ സാമിയുടെ എഴുത്തിൽ അഭിപ്രായം പറയാൻതഞാൻ ആളല്ല. എങ്കിലും ചില ഡയലോഗുകളൊക്കെ വരുമ്പോൾ ഇതിങ്ങനെ വന്നാൽ നന്നായിരിക്കുമെന്ന് പറയാറുണ്ട്. എല്ലാവരും കൂടി ഒരു അഭിപ്രായം പറയുമ്പോൾ അദ്ദേഹം അതിനെ പരിഗണിക്കുമെന്നും താരം പറഞ്ഞു.

പിന്നീട്, എന്തുകൊണ്ടാണ് അതെഴുതിവെച്ചത് എന്നത് കൃത്യമായി അദ്ദേഹം നമുക്ക് പറഞ്ഞുതരും. ചില വാക്കുകളെപ്പറ്റിയല്ലാതെ ഡയലോഗിനുള്ളിലെ മാറ്റങ്ങളിൽ ഇടപെടാറില്ല. പുള്ളീടെ മനസിൽ ഒരു സിനിമയുണ്ട് നമ്മൾ അതിൽ കൂടുതൽ ഇന്റർഫിയർ ചെയ്യേണ്ട കാര്യമില്ലെന്നാണ് ധ്യാനിന്റെ അഭിപ്രായം.

Advertisement