ഒരിക്കലും വിവാഹം കഴിക്കില്ല, പങ്കാളി വേണ്ടെന്ന് സായ് പല്ലവി; ഇതുവരെ പ്രണയിച്ചിട്ടില്ലേ താരമെന്ന് ആരാധകർ; ഉത്തരമിങ്ങനെ

1061

പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ നടിയാണ് സായ് പല്ലവി. ഒരു അഭിമുഖത്തിൽ താരം താൻ വിവാഹം കഴിക്കില്ലെന്നും പങ്കാളി വേണ്ടെന്നും പറഞ്ഞിരുന്നു. പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാനാണ് ഇഷ്ടമെന്നും അവരെ പരിചരിച്ച് ജീവിതകാലം മുഴുവൻ കഴിയണമെന്നാണ് ആഗ്രഹമെന്നും സായ് പല്ലവി വിശദീകരിച്ചിരുന്നു.

ഇതോടെ താരത്തിന് പ്രണയമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലേ എന്നാണ് ഉയർന്ന ചോദ്യം. ഇതിനും സായിയുടെ കയ്യിൽ മറുപടിയുണ്ട്. ഇന്ന് മെയ് 9, സായി പല്ലവിയുടെ ജന്മദിനം ആണ്. അതുകൊണ്ട് തന്നെ സായ് പല്ലവിയാണ് വാർത്തകളിലെ താരം. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെയുള്ള തന്റെ അഭിപ്രായം സായ് പല്ലവി പറഞ്ഞ മുൻപത്തെ ഒരു വീഡിയോ വൈറലാവുകയാണ് ഇപ്പോൾ.

Advertisements

എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറൻസിൽ ആരെയെങ്കിലും കണ്ടാൽ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും. പുരുഷന്മാരേക്കാൾ ഞാൻ കൂടുതൽ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്.

ALSO READ- മമ്മൂക്ക ഡ്രസ് ഒക്കെ ചെയ്തുവന്നപ്പോൾ ഇതല്ല മന്നാഡിയാർ എന്നാണ് എസ്എൻ സ്വാമി പറഞ്ഞത്; കാരണം മുടി ചീകിയതെന്ന് വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെൺകുട്ടികളെയാണ് പലപ്പോഴും ഞാൻ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട്. ആണുങ്ങൾക്ക് പിന്നെ ഒരു പാന്റും ഷർട്ടും മാത്രമല്ലേ ഉള്ളൂ’. സായി പല്ലവി പറഞ്ഞു.

‘പ്രണയം തോന്നാത്തവർ ഉണ്ടാവില്ലല്ലോ. ഒരു ആത്മകഥ എഴുതുകയാണെങ്കിൽ 50 ഷെയ്ഡ്‌സ് ഓഫ് പല്ലവി എന്നായിരിക്കും പേരിടുക. എനിക്കൊരുപാട് ഷെയ്ഡ്‌സ് ഉണ്ട്, വീട്ടിൽ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്‌സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റിൽ ഇരിക്കുമ്പോൾ വേറെയൊരാളാണ്.’ എന്നും സായി പല്ലവി പറയുന്നുണ്ട്.

ALSO READ-ബിഗ് ബോസിന്റെ വലിയ ഫാനാണ്; മൂന്ന് നാല് വർഷമായി ഡ്രീം ആയിരുന്നു ബിഗ് ബോസിൽ പങ്കെടുക്കുക എന്നത്; എന്നാൽ തടസമിതാണ്; വെളിപ്പെടുത്തി മഞ്ജുഷ മാർട്ടിൻ

അതേസമയം, താരം സിനിമകളിൽ അഭിനയ്ക്കുന്നത് പോലും ചാരിറ്റിക്ക് വേണ്ടിയാണ് എന്നാണ് പറയുന്നത്. പ്രതിഫലം ചാരിറ്റിക്കായാണ് താരം ഉപയോഗിക്കുന്നത്. കൂടാതെ സിനിമയിൽ ഇന്റിമേറ്റ് രംഗങ്ങളും കുഞ്ഞുടുപ്പുകളും ഇടുന്നതിന് എല്ലാം താരത്തിന് നിബന്ധനകളുണ്ട്. കംഫർട്ട് സോണിന് അപ്പുറത്തുള്ള ഒരു വസ്ത്രവും അണിയില്ല എന്നും, അത്തരം രംഗങ്ങൾ ചെയ്യില്ല എന്നും ആദ്യമേ മുൻപ് തന്നെ സായി പല്ലവി പറഞ്ഞിരുന്നു.

കൂടാതെ, ഫെയർനസ്സ് ക്രീമുകളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്നും താരത്തിന്റെ നിലപാടാണ്. രണ്ട് കോടി രൂപ വാഗ്ദാനം ചെയ്ത് ഒരു പരസ്യ കമ്പനി സായി പല്ലവിയെ സമീപിച്ചുവെങ്കിലും താൻ അഭിനയിക്കില്ല എന്ന് നടി തീർത്തു പറഞ്ഞിരുന്നു. തന്റെ ആരാധകരെ കബളിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഒരു ഉപയോഗവും ഇല്ല എന്ന് അറിഞ്ഞിട്ടും ചില ഫെയർനസ്സ് ക്രീമിന് വേണ്ടി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. അങ്ങിനെ ഒരു വഞ്ചന തന്റെ ആരാധകരോട് ചെയ്യാൻ പറ്റില്ല എന്നാണ് സായി പല്ലവി പറയുന്നത്.

Advertisement