‘പെപ്പെയെ പോലെ മെനകെട്ട നന്ദിയില്ലാത്തവർ ഇൻഡസ്ട്രിയിലുണ്ട്, പത്ത് ലക്ഷം അഡ്വാൻസ് വാങ്ങി പെങ്ങളുടെ കല്യാണം നടത്തി; സിനിമയിൽ നിന്ന് പിന്മാറിയവനാണ്’: ജൂഡ് ആന്തണി

690

മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ചും യുവതാരങ്ങളുടെ മോശം പെരുമാറ്റവും ചർച്ചയാവുകയാണ്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ നിരവധി സംവിധായകരും നിർമാതാക്കളും തങ്ങളുടെ മോശം അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ സംവിധായകൻ ജൂഡ് ആന്റണി നടൻ ആന്റണി വർഗീസ് പെപ്പെയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ സുഹൃത്തായ നിർമാതാവിൽ നിന്നും പെപ്പെ പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയതിന് ശേഷം നടൻ പെപ്പെ ഷൂട്ട് തുടങ്ങാനിരിക്കെ ചിത്രത്തിൽ നിന്നും പിന്മാറിയെന്നാണ് ജൂഡ് ആന്തണി ജോസഫ് ആരോപിച്ചത്.

Advertisements

സിനിമയിലെ ക ഞ്ചാ വും ല ഹ രിയുമൊക്കെ വേറെ വിഷയമാണെന്നും നല്ല സ്വഭാവവും മനുഷ്യത്വവുമാണ് ആദ്യം വേണ്ടതെന്നും ജൂഡ് പ്രതികരിച്ചിരിക്കുകയാണ്. ‘കഞ്ചാവടിച്ചു, ലഹരി മരുന്നിന് അടിമയാണ് എന്നൊക്കെയാണ് ഭാസിക്കും ഷെയ്ൻ നിഗത്തിനുമെതിരെ വരുന്ന ഏറ്റവും വലിയ കുറ്റം. ഇതൊന്നുമില്ലാതെ സാധാരണ മനുഷ്യനായി നടക്കുന്ന പെപ്പെ എന്ന് പറഞ്ഞ ഒരുത്തനുണ്ട്. അയാൾ ഭയങ്കര നല്ലവനാണ് എന്ന് വിചാരിച്ച് ഇരിക്കുകയാണ് എല്ലാവരും’- എന്നാണ് മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ജൂഡ് പറയുന്നത്.

ALSO READ- ഒരിക്കലും വിവാഹം കഴിക്കില്ല, പങ്കാളി വേണ്ടെന്ന് സായ് പല്ലവി; ഇതുവരെ പ്രണയിച്ചിട്ടില്ലേ താരമെന്ന് ആരാധകർ; ഉത്തരമിങ്ങനെ

താൻ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമ ഉണ്ട്. തന്റെ കയ്യിൽ കാശ് ഉണ്ടായിട്ടല്ല. പടം ചെയ്യാൻ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറിന്റെ കയ്യിൽ നിന്നും അഡ്വാൻസ് 10 ലക്ഷം വാങ്ങിച്ച് അവന്റെ പെങ്ങളുടെ കല്യാണം നടത്തി. അതിന് ശേഷം ഷൂട്ടിന് 18 ദിവസം മുമ്പേ പിന്മാറുകയായിരുന്നു പെപ്പെ എന്നാണ് ജൂഡ് പറയുന്നത്.

‘എന്റെ അസോസിയേറ്റാണ് ആ സിനിമ ചെയ്തത്. അവന് ചീത്തപ്പേര് വരണ്ട എന്ന് വിചാരിച്ച് ഞാൻ മിണ്ടാതിരിക്കുകയായിരുന്നു. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം, മനുഷ്യത്വമാണ്.’- ജൂഡ് പറഞ്ഞു.
ഈ ആന്റണി പെപ്പെ എന്ന് പറയുന്നത് സാധാരണക്കാരനാണ്. തന്റെ വീടിനടുത്തുള്ള അങ്കമാലിയിലുള്ള ഒരുത്തനാണ്. അവൻ കാണിച്ച വൃത്തികേടൊന്നും താൻ ഇത് വരെ പറഞ്ഞിട്ടില്ലെന്നും ലഹരിയും കഞ്ചാവുമൊക്കെ വേറെയാണ്. നല്ല സ്വഭാവമാണ് ഏറ്റവും ആദ്യം വേണ്ടതെന്നും ജൂഡ് പ്രതികരിച്ചു.

ALSO READ-മമ്മൂക്ക ഡ്രസ് ഒക്കെ ചെയ്തുവന്നപ്പോൾ ഇതല്ല മന്നാഡിയാർ എന്നാണ് എസ്എൻ സ്വാമി പറഞ്ഞത്; കാരണം മുടി ചീകിയതെന്ന് വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

ആദ്യം മനുഷ്യത്വം വേണം. ആ പ്രൊഡ്യൂസറും അദ്ദേഹത്തിന്റെ ഭാര്യയും തന്റെ മുന്നിൽ ഇരുന്ന് കരഞ്ഞിട്ടുണ്ട്. ഈ വൃത്തികേടെല്ലാം കാണിച്ചിട്ട് അവൻ ആരവം എന്ന് പറഞ്ഞൊരു സിനിമ ചെയ്തു. ഇപ്പോൾ ആർഡിഎക്സ് ചെയ്യുന്ന ഹനാസിന്റെ ആദ്യത്തെ പടം ആരവമായിരുന്നു. ഷൂട്ട് ചെയ്ത ആ സിനിമ വേണ്ടെന്ന് വെച്ചു. കാരണം ശാപമാണെന്നും ജൂഡ് പറഞ്ഞു.

അവൻ തന്റെ പ്രൊഡ്യൂസർ മുടക്കിയ കാശ് തിരിച്ചുതന്നിരുന്നു. എത്രയോ കാലം കഴിഞ്ഞാണ് തിരിച്ചുതന്നത്. അത്ര മെനകെട്ട ആൾക്കാര് ഒരുപാട് ഇൻഡസ്ട്രിയിൽ വന്നിട്ടുണ്ട്, യോഗ്യതയില്ലാത്ത ആൾക്കാർ. പെല്ലിശ്ശേരി ഇല്ലെങ്കിൽ ഈ പെപ്പെ എന്ന് പറയുന്നവനൊന്നും ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ നന്ദിയില്ലാത്ത ഒരുപാട് പേർ സിനിമയിൽ വരുന്നുണ്ടെന്നും ജൂഡ് മനസ് തുറന്നിരിക്കുകയാണ്.

Advertisement