ഇതുവരെ കാണാന്‍ കഴിഞ്ഞില്ല, മെസേജിലൂടെയാണ് പൃഥ്വിയോട് സംസാരിക്കുന്നത്, അമ്മയും വളരെ ടെന്‍ഷനിലായിരുന്നു, പൂര്‍ണ്ണിമ പറയുന്നു

1039

മലയാളികളുടെ പ്രിയനടിയും ഫാഷന്‍ഡിസൈനറുമാണ് പൂര്‍ണിമ ഇന്ദ്രജിത്. മക്കളുടേയും ഭര്‍ത്താവ് ഇന്ദ്രന്റേയും വിശേഷങ്ങളെല്ലാം പൂര്‍ണിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. ടീനേജുകാരിയായ മകളുടെ അമ്മയായ പൂര്‍ണിമ മകളേക്കാള്‍ ഫാഷനബിള്‍ ആണെന്നാണ് ആരാധകരുടെ അഭിപ്രായവും.

Advertisements

നടനും താരവുമായ ഇന്ദ്രജിത്തിന്റെ നിഴലില്‍ അറിയപ്പെടാതെ സ്വന്തമായി നിലനില്‍പ്പുള്ള താരത്തോട് അതുകൊണ്ടുതന്നെ പ്രത്യേക സ്‌നേഹമാണ് ആരാധകര്‍ക്ക്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍മീഡിയയിലൂടെയും ടെലിവിഷന്‍ സ്‌ക്രീനിലൂടെയും ചിരപരിചിതയാണ് പൂര്‍ണിമ.

Also Read: ജീവനറ്റ ശരീരത്തെ പോലും വെറുതെ വിട്ടില്ല, സില്‍ക്കിനെ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുവന്നപ്പോഴുണ്ടായത് ഞെട്ടിക്കുന്ന സംഭവം, വെളിപ്പെടുത്തലുമായി ബയില്‍വാന്‍ രംഗനാഥന്‍

നീണ്ട ഇടവേള അവസാനിപ്പിച്ച് അഭിനയലോകത്തേക്ക് തിരിച്ചെത്തിയ പൂര്‍ണിമ വൈറസിലും തുറമുഖത്തിലും അഭിനയിച്ചിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തുറമുഖം കണ്ട് പൃഥ്വിരാജും മല്ലികാസുകുമാരനും പറഞ്ഞ കമന്റുകളെ കുറിച്ച് സംസാരിക്കുകയാണ് പൂര്‍ണ്ണിമ.

പൃഥ്വിരാജ് പുതിയ പ്രൊജക്ടുകളുമൊക്കെയായി തിരക്കിലാണെന്നും അതുകൊണ്ട് നേരിട്ട് സംസാരിക്കാന്‍ പറ്റിയില്ല ടെക്‌സറ്റ് മെസ്സേജൊക്കെയാണെന്ന് പൂര്‍ണിമ പറയുന്നു. അതേസമയം , ബ്രഹ്‌മപുരം തീപിടുത്ത സമയത്താണല്ലോ സിനിമ ഇറങ്ങിയതെന്നായിരുന്നു മല്ലിക പറഞ്ഞതെന്നും അമ്മ ടെന്‍ഷനിലായിരുന്നുവെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു.

Also Read: വിവാഹത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഉത്തര, മകളുടെ സാരിക്കും ആഭരണങ്ങള്‍ക്കുമായി ആശ ശരത്ത് ചെലവഴിച്ച തുക കേട്ടാല്‍ ഞെട്ടും

മലയാള സിനിമയില്‍ മല്ലികയ്ക്ക് സ്വന്തമായി ഐഡന്‌റിറ്റിയുണ്ടെന്നും പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയായിട്ടല്ല അറിയപ്പെടുന്നതെന്നും പല കാര്യങ്ങളും താന്‍ ഇപ്പോഴും അമ്മയില്‍ നിന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement