ശോഭനയും കാവ്യയും ചെയ്തത് പോലുള്ള കഥാപാത്രങ്ങളോടാണ് താത്പര്യം, അങ്ങനുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല, തേടിയെത്തുന്നത് ഇങ്ങനെയുള്ളതും, തുറന്നുപറഞ്ഞ് സ്വാസിക

745

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങി വലിയ വിജയവും പ്രശംസയും
നേടിയെടുത്ത സിനിമ ആയിരുന്നു ചതുരം. പ്രമുഖ സിനിമാ സീരിയല്‍ നടിയായ സ്വാസിക ആയിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Advertisements

അലന്‍സിയര്‍, റോഷന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ആയിരുന്നു. അതീവ ഗ്ലാമറസ്സ് വേഷത്തില്‍ ആയിരുന്നു സ്വാസിക ഈ ചിത്രത്തില്‍ എത്തിയത്. സ്വാസികയും റോഷനനും, സ്വാസികയും അലന്‍സിയറും ആയി ഒക്കെയുള്ള ഹോട്ട് രംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു.

Also Read: ജീവനറ്റ ശരീരത്തെ പോലും വെറുതെ വിട്ടില്ല, സില്‍ക്കിനെ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുവന്നപ്പോഴുണ്ടായത് ഞെട്ടിക്കുന്ന സംഭവം, വെളിപ്പെടുത്തലുമായി ബയില്‍വാന്‍ രംഗനാഥന്‍

ചിത്രത്തിന്റെ ഓടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ചതുരത്തിലെ സ്വാസികയുടെ പെര്‍ഫോമന്‍സിന് മികച്ച പ്രതികരണമാണ് സിനിമ കണ്ട പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. സ്വാസികയെ അഭിനന്ദിച്ച് ആരാധകര്‍ പോസ്റ്റുകളിട്ടു.

ഇപ്പോഴിതാ സ്വാസികയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് അഭിനയിക്കാന്‍ താത്പര്യമുള്ള കഥാപാത്രങ്ങളെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. ശോഭനയും കാവ്യ മാധവനും ചെയ്ത കഥാപാത്രങ്ങളൊക്കെയാണ് തനിക്കും ചെയ്യാന്‍ ആഗ്രഹമെന്നും എന്നാല്‍ അത്തരത്തിലുള്ള റോളുകള്‍ തനിക്ക് കിട്ടാറില്ലെന്നും താരം പറയുന്നു.

Also Read: വിവാഹത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഉത്തര, മകളുടെ സാരിക്കും ആഭരണങ്ങള്‍ക്കുമായി ആശ ശരത്ത് ചെലവഴിച്ച തുക കേട്ടാല്‍ ഞെട്ടും

നല്ലൊരു ലീഡ് ക്യാരക്ടര്‍ കിട്ടാന്‍ ഒത്തിരി നാളായി വെയിറ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ചതുരം തേടിയെത്തിയതെന്നും ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും രണ്ടും കല്‍പ്പിച്ചാണ് ആ വേഷം ചെയ്തതെന്നും നന്നായി ചെയ്യാന്‍ പറ്റിയെന്ന് വിശ്വസിക്കുന്നുവെന്നും സ്വാസിക പറയുന്നു.

Advertisement