അപ്സരയെ ആരും തെ റി വിളിക്കരുത്, അപ്‌സരക്ക് അഹങ്കാരവും എന്തും പറയാമെന്ന് ചിന്തയും വന്നപ്പോഴാണ് ഞാൻ അത് പറഞ്ഞത്: നടിയുടെ മുൻ ഭർത്താവ്

235

വളരെ പെട്ടെന്ന് തന്നെ മലയാളി സീരിയൽ ആരാധരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അപ്സര രത്‌നാകരൻ. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ ജയന്തി എന്ന കഥാപാത്രമായി എത്തിയാണ് അപ്‌സര ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റിയത്. സാന്ത്വനത്തിലെ ജയന്തി എന്ന നെഗറ്റീവ് വേഷം ചെയ്യുന്ന താരമാണ് അപ്സര.

അടുത്തിടെ ആയിരുന്നു അപ്‌സരയുടെ വിവാഹം. ആൽബി ഫ്രാൻസിസാണ് അപ്സരയെ വിവാഹം ചെയ്തത്. വിവാഹ ദിവസം മുതൽ ഏറെ അപവാദം ഇരുവർക്കും കേൾക്കേണ്ടതായി വന്നു. അപ്‌സര രണ്ട് കെട്ടി, ആദ്യ വിവാഹത്തിൽ കുട്ടിയുണ്ട് എന്നൊക്കെ ആയിരുന്നു കഥകൾ. വിവാഹത്തിന് ശേഷവും അഭിനയ രംഗത്തും സോഷ്യൽ മീഡിയകളിലും അപ്സര ഏറെസജീവമാണ്.

Advertisements

സോഷ്യൽ മീഡിയിൽ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും ഇപ്പോളും ചിലർ വളച്ചൊടിച്ച് പ്രചരിപ്പിക്കാറുമുണ്ട്. എന്നാൽ ഇതിനൊക്കെ അപ്സരയും ആൽബിയും മറുപടി നൽകാറുണ്ട്.
വിവാഹത്തെ കുറിച്ച് പറഞ്ഞത് മുതലാണ് സീരിയൽ നടി അപ്സര രത്നാകരന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.

Also Read
ആ ഡോക്ടര്‍മാര്‍ കാണിച്ചത് അനീതിയായിരുന്നു, എന്നെ വല്ലാതെ തളര്‍ത്തി, ഓപ്പറേഷന്‍ തിയേറ്റില്‍ വെച്ചുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് മംമ്ത മോഹന്‍ദാസ്

ടെലിവിഷൻ പരിപാടികളുടെ സംവിധായകൻ കൂടിയായ ആൽബി ഫ്രാൻസിസിനെയാണ് അപ്സര വിവാഹം കഴിച്ചതും. ഇരുവരുടെയും വിവാഹം യൂട്യൂബ് ചാനലുകളിൽ വലിയ ആഘോഷം ആയതിനൊപ്പം വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇതിനിടയിൽ ആണ് അപ്സരയുടേത് രണ്ടാം വിവാഹമാണെന്ന കാര്യവും പുറംലോകം അറിയുന്നത്.

ആദ്യ ഭർത്താവിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നില്ലെങ്കിലും അതൊരു ദുരിത ജീവിതമായിരുന്നു എന്നാണ് അപ്സര പല അഭിമുഖങ്ങളിലും പറഞ്ഞത്. എന്നാൽ നടിയുടെ ആരോപണങ്ങൾ തികച്ചും ശരിയല്ലെന്നും അവൾ തന്നെ ഉപേക്ഷിച്ച് പോവുകയായിരുന്നു എന്നാരോപിച്ച് അപ്സരയുടെ ആദ്യ ഭർത്താവ് കണ്ണൻ രംഗത്ത് വന്നിരുന്നു.

എന്നാൽ ചിലർ അപ്സരയെ ലക്ഷ്യം വെച്ച് മോശം പറയുന്നുണ്ടെന്നും താൻ പറഞ്ഞതിൽ ചില തിരുത്തലുകൾ ഇണ്ടെന്നും പറഞ്ഞ് വീണ്ടും എത്തിയിരിക്കുകയാണ് കണ്ണൻ. കഴിഞ്ഞ വീഡിയോയിൽ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറഞ്ഞിതനൊപ്പം എന്റെ ജോലിയെ സംബന്ധിച്ചും ചിലത് പറഞ്ഞിരുന്നു.

അപ്സര കാരണം എന്റെ ജോലി പോലും നഷ്ടപ്പെട്ടു എന്ന തരത്തിൽ ചില വാർത്തകളാണ് പിന്നീട് വന്നത്. ആ രീതിയിലും അപ്സര നിന്നെ ചതിച്ചിരുന്നോ എന്ന് ചോദിച്ച് പലരും വന്നതോടെയാണ് അതിലൊരു വിശദീകരണം നൽകാമെന്ന് കരുതിയത്. അപ്സരയെ പിന്തുണച്ച് പറയുന്നതല്ല. ചെയ്യാത്ത കാര്യത്തിന് അപ്സരയെ കുറ്റപ്പെടുത്തേണ്ടതില്ലല്ലോ എന്ന് കരുതിയിട്ടാണ് താനിപ്പോൾ ഇങ്ങനെ പറയുന്നത്.

Also Read
ഒടുവില്‍ ഡോ റോബിന്‍ രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്, വരുന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാവുമെന്ന് റിപ്പോര്‍ട്ട്

എന്റെ വർക്കിന് എതിരായി അപ്സര ഒന്നും ചെയ്തിട്ടില്ല. എന്റെ ജോലി അവൾ തടസ്സ പെടുത്തിയിട്ട് ഇല്ല. വേർപിരിഞ്ഞതിന് ശേഷം ഫ്ളവേഴ്സിൽ ഞങ്ങളൊന്നിച്ച് ജോലി ചെയ്തതിനെ പറ്റി കഴിഞ്ഞ വീഡിയോയിൽ ഞാൻ പറഞ്ഞിരുന്നു. അന്ന് ഞാനുണ്ടെങ്കിൽ അപ്സര ആ പരിപാടിയ്ക്ക് വരില്ല എന്നാണ് കരുതിയത്. പക്ഷേ യാതൊരു കുഴപ്പവുമില്ലാതെ അവൾ വരികയും അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്നെ പറ്റി ഒരു സുഹൃത്ത് അവളോട് പറഞ്ഞപ്പോൾ അതിനെന്താണ്, കുഴപ്പമില്ല. പുള്ളി പുള്ളിയുടെ ജോലിയല്ലേ ചെയ്യുന്നതെന്നാണ് അപ്സര പറഞ്ഞത്. ആ വീഡിയോ എന്റെ കൈയ്യിലുണ്ട്. അത് ഞാൻ പുറത്ത് വിടും. എന്റെ ജോലിയെ ബാധിക്കുന്ന തരത്തിൽ യാതൊരു പ്രശ്നങ്ങളും അപ്സരയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.

പലരും അത് തെറ്റിദ്ധരിച്ചത് കൊണ്ടാണ് ഇങ്ങനൊരു വീഡിയോയുമായി വന്നത്. പിന്നെ അവൾ ചെയ്തത് അവളുടെ ഭാഗം ന്യായീകരിച്ച് മുന്നോട്ട് പോയി എന്നതാണ്. അതിലെ യഥാർഥ്യം ഞാൻ വെളിപ്പെടുത്തി. അതവൾ പറഞ്ഞില്ലെന്നേയുള്ളു. അതുകൊണ്ടാണ് ഒരവസരം വന്നപ്പോൾ എനിക്കത് പറയേണ്ടി വന്നത്. അപ്സരയെ സംരക്ഷിക്കാനോ അവളിൽ നിന്നും സിംപതി ലഭിക്കാനോ വേണ്ടി പറയുന്നതല്ല.

അതിന് വേണ്ടി ഞാൻ പലതും മുൻപ് ചെയ്തിട്ടുണ്ട്. സിംപതി പോയിട്ട് സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും അന്ന് ലഭിച്ചിട്ടില്ല. അതൊക്കെ കഴിഞ്ഞ കാര്യമാണ്. ഇപ്പോൾ എല്ലാവരോടും പറയാനുള്ളത് ചെയ്യാത്ത കാര്യത്തിന് അപ്സരയെ ആരും കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ്. പിന്നെ ആരൊക്കെയോ അവളുടെ ഇൻസ്റ്റാഗ്രാമിൽ കയറി പച്ചത്തെറിയൊക്കെ വിളിച്ചു എന്നും ഞാനറിഞ്ഞു.

ആ മെസേജ് ഞാനും കണ്ടു, ശരിക്കും എനിക്കും വിഷമമായി. അങ്ങനൊന്നും ആരും പറയരുത്. അതെന്റെ അപേക്ഷയാണ്. കാരണം അത്രയും മോശം കാര്യങ്ങളാണ് അതിലുള്ളത്. മാനസികമായി എനിക്കേറെ വിഷമം വന്നപ്പോഴാണ് ഞാൻ തുറന്ന് പറച്ചിലുമായി വന്നത്. എല്ലാവരും അതിനെ ആ സെൻസിൽ കണ്ടിട്ട് വിട്ട് കളയണം. അപ്സരയെ വ്യക്തിപരമായി പോയി തെറി വിളിക്കരുത്.

നാട്ടുകാരെ കൊണ്ട് അവളെ തെറി വിളിപ്പിക്കാൻ ഇട്ട വീഡിയോ അല്ല. അവൾക്ക് കുറച്ച് അഹങ്കാരവും എന്തും പറയാമെന്ന് ചിന്തയും വന്നപ്പോഴാണ് ഞങ്ങനൊരു കാര്യം സംസാരിച്ചത്. കുറേ ആളുകൾ എന്നെ സപ്പോർട്ട് ചെയ്യുന്നതിന് സന്തോഷമുണ്ട്. ആരെയും വിഷമിപ്പിക്കാൻ വേണ്ടി പറയുന്നതല്ല.

പക്ഷേ അപ്സരയ്ക്ക് വന്ന മെസേജ് കണ്ടപ്പോൾ എനിക്ക് തന്നെ പാവം തോന്നി. ഞാൻ കാരണം പച്ചയ്ക്ക് കേൾക്കേണ്ടി വന്നു. അവൾ അവളുടെ ജീവിതവുമായി പൊക്കോട്ടെ എന്നാണ് നടിയുടെ ആദ്യ ഭര്‍ത്താവ് വെളിപ്പെടുത്തുന്നത്.

Also Read
ശോഭനയും കാവ്യയും ചെയ്തത് പോലുള്ള കഥാപാത്രങ്ങളോടാണ് താത്പര്യം, അങ്ങനുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല, തേടിയെത്തുന്നത് ഇങ്ങനെയുള്ളതും, തുറന്നുപറഞ്ഞ് സ്വാസിക

Advertisement