മലയാളികൾക്ക് പ്രിയപ്പെട്ട താരം അമ്മയായി; മുഖം കാണിക്കാതെ കുഞ്ഞിനെ ഓമനിക്കുന്ന ചിത്രം പങ്കുവെച്ച് താരം

189

തമിഴകത്തെ താരമാണെങ്കിലും മലയാളികൾക്കും ഏറെ പ്രിയപ്പെട്ടതാരമാണ് നടി പ്രണിത. വിവാഹവിശേഷങ്ങളും അമ്മയാകാൻ പോകുന്ന വിശേഷങ്ങളുമെല്ലാം താരം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് കുഞ്ഞുജനിച്ചെന്ന സന്തോഷ വാർത്ത എല്ലാവരേയും അറിയിച്ചിരിക്കുകയാണ് പ്രണിത. പെൺകുഞ്ഞ് ജനിച്ച സന്തോഷവാർത്തയാണ് നടി പങ്കുവെച്ചിരിക്കുന്നത്.

ഗർഭ കാലത്തെ ഓരോ നിമിഷവും മറ്റും താരം സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ കുഞ്ഞിനെ പരിപാലിക്കുന്ന ഫോട്ടോയാണ് താരം പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണിച്ചിട്ടില്ലെങ്കിലും പ്രണിതയുടെ മുഖത്തെ സന്തോഷം തന്നെ മനം നിറയ്ക്കുന്നെന്ന് ആരാധകർ പറയുന്നു.

Advertisements

2021 മെയ് 30 ന് ആയിരുന്നു പ്രണിതയും ബിസിനസ്സുകാരനായ നിഥിൻ രാജുവും തമ്മിൽലുള്ള വിവാഹം. വിവാഹത്തിന് ശേഷം നടി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. കന്നട സിനിമകളിലൂടെ അഭിനയം തുടങ്ങിയ പ്രണിത തെലുങ്ക്, തമിഴ് സിനിമകളിലും ശ്രദ്ധ നേടുകയായിരുന്നു. കാർത്തിക്കൊപ്പം അഭിനയിച്ച ശകുനി എന്ന ചിത്രത്തിലെ വേഷവും സൂര്യയ്ക്കൊപ്പം അഭിനയിച്ച മാസ് എന്ന സിനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

also read- ഞങ്ങൾ പ്രണയത്തിലാണ്, ഗോസിപ്പല്ല; പുതിയ കാമുകനൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങളുമായി എമി ജാക്‌സൺ

താൻ ഗർഭിണി ആണെന്ന വിവരവും താരം വളരെ രസകരമായാണ് ആരാധകരോട് പങ്കുവെച്ചിരുന്നത്. കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ കുഞ്ഞ് വയർ നോക്കുന്ന ചിത്രത്തിനൊപ്പം ‘ഗർഭിണിയാണ് എന്ന് അറിഞ്ഞ് കഴിഞ്ഞാൽ, പിന്നീട് ഓരോ തവണ കണ്ണാടിയുടെ മുൻപിലൂടെ പോകുമ്പോഴും നിങ്ങൾ ആദ്യം നോക്കുന്നത് വയർ ആയിരിക്കും’ എന്നും പ്രണിത കുറിച്ചിരുന്നു.

മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ഒരു പെൺകുഞ്ഞിന് താൻ ജന്മം നൽകിയതായി പ്രണിത തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ വാർത്ത ഔദ്യോഗികമായി ആരാധകരെ അറിയിച്ചത്.

‘കഴിഞ്ഞ കുറച്ചുദിവസങ്ങൾ സ്വപ്നതുല്യമായിരുന്നു. ഞങ്ങൾക്കൊരു പെൺകുഞ്ഞ് ജനിച്ചു. ഞാൻ ശരിക്കും ഭാഗ്യവതിയായിരുന്നു. ഒരു ഗൈനക്കോളജിസ്റ്റ് അമ്മ (ഡോ. ജയശ്രീ)യെ ലഭിച്ചു. എന്നാൽ അവർക്ക് ഇത് വൈകാരികമായി ഏറ്റവും ബുദ്ധിമുട്ടുള്ള സമയമായിരുന്നു. ഡോക്ടർ സുനിൽ ഈശ്വറും അദ്ദേഹത്തിന്റെ ടീമും ആസ്റ്റർ ആർവിയിൽ ഉണ്ടായിരുന്നു, അത് എന്റെ പ്രസവം സുഗമമാക്കി. ഈ പ്രക്രിയ പരമാവധി വേദനാരഹിതമെന്ന് ഉറപ്പുവരുത്തിയ ഡോക്ടർ സുബ്ബുവിനും ഞങ്ങളുടെ അനസ്തറ്റിസ്റ്റിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി പറയാൻ ആഗ്രഹിക്കുന്നു. കുഞ്ഞിന് ജന്മം നൽകിയ സ്റ്റോറി നിങ്ങളുമായി പങ്കിടാൻ ഇനിയും കാത്തിരിക്കാനാകില്ല’, പ്രണിത ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെ.

Advertisement