ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി; പുടവ കൈയ്യിലെടുത്ത്‌ വിശേഷം പങ്കുവെച്ച് ശ്രീവിദ്യ; ആകാംക്ഷയിൽ ആരാധകർ

1069

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച് പ്രിയതാരമായി മാറിയ ശ്രീവിദ്യ മുല്ലച്ചേരി സോഷ്യൽമീഡിയയിലൂം സജീവമാണ്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത്. സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന ശ്രീവിദ്യയുടെ സംസാരവും നിഷ്‌കളങ്കമായ പെരുമാറ്റവുമെല്ലാം സോഷ്യൽമീഡിയയ്ക്കും പ്രിയപ്പെട്ടതാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ വലിയ ആരാധികയായ ശ്രീവിദ്യ മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലൂടെയാണ് വെള്ളിത്തിരയിലെത്തിയതും. പിന്നീട് നിരവധി ചിത്രങ്ങളിൽ ശ്രീവിദ്യ തിളങ്ങി. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിലാണ് ശ്രീവിദ്യ ഒടുവിൽ അഭിനയിച്ചത്.താരം മോഡലിംഗ് രംഗത്തും സജീവമാണ് ഏറ്റവും ഒടുവിലായി ശ്രീവിദ്യ പങ്കുവച്ചിരിക്കുന്ന വിശേഷമാണിപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Advertisements

ചുവപ്പും ഡാർക്ക് നിറവും നിറഞ്ഞ വർക്കുള്ള പട്ടുസാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ശ്രീവിദ്യയുടെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. ഒരുങ്ങാൻ നെറ്റിച്ചുട്ടിയും സാരിക്ക് ചേരുന്ന ആഭരണങ്ങളും ശ്രീവിദ്യ ധരിച്ചിരിക്കുന്നു താരം. മിനിമൽ മേക്കപ്പാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. പുടവ കൈകളിലെടുത്തിട്ടുള്ള താരത്തിന്റെ ചിത്രം കണ്ട് വീട്ടിലെ വിശേഷം എന്തെന്ന് തിരക്കുകയാണ് ആരാധകർ.

ALSO READ- മലയാളികൾക്ക് പ്രിയപ്പെട്ട താരം അമ്മയായി; മുഖം കാണിക്കാതെ കുഞ്ഞിനെ ഓമനിക്കുന്ന ചിത്രം പങ്കുവെച്ച് താരം

താരത്തിന്റെ വീട്ടിലെ പുത്തൻ വിശേഷം സഹോദരൻ ശ്രീകാന്തിന്റെ വിവാഹമാണ്. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം നടന്നത്. ഇതിന്റെ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രണ്ട് ദിവസം മുൻപ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു മാലാഖ വന്നു എന്നാണ് ശ്രീവിദ്യ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ശ്രീവിദ്യയുടെ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

മോഡലിംഗ് രംഗത്ത് സജീവമായ ശ്രീവിദ്യ പലപ്പോഴായി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ജസ്റ്റ് മാരീഡ് തിങ്‌സ് എന്ന വെബ് സീരിസിൽ ജീവയ്ക്ക് ഒപ്പം ആണ് ശ്രീവിദ്യ ഇപ്പോൾ അഭിനയിക്കുന്നത്. ഇൻസ്റ്റയിലും യൂട്യൂബിലും താരമാണ് ശ്രീവിദ്യ.

Advertisement