ശരീരവണ്ണത്തിന്റെ പേരില്‍ ഒത്തിരി അപമാനങ്ങളും പരിഹാസങ്ങളും നേരിട്ടു, സഹപ്രവര്‍ത്തകര്‍ പോലും കളിയാക്കി, തുറന്നുപറഞ്ഞ് പ്രസീദ മേനോന്‍

347

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രസീദ മേനോന്‍. ഒരു കാലത്ത് ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും കോമഡി പറഞ്ഞ് കയ്യടി നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്ത താരം കൂടിയാണ് പ്രസീദ മേനോന്‍.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി 1988 ല്‍ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെ ബാലതാരം ആയാണ് പ്രസീദ അഭിനയ രഗത്തേക്ക് എത്തിയത്. പിന്നീട് ബാല താരമായും സഹനടിയായും ഹാസ്യ താരമായും ഒക്കെ നിരവധി സിനിമകളില്‍ താരം തിളങ്ങി.

Also Read: നഷ്ടമായതൊന്നും ഇനി തിരികെയില്ല, എനിക്ക് സംഭവിച്ചതൊന്നും അവള്‍ക്ക് ഒരിക്കലും സംഭവിക്കരുത്, ബിഗ് ബോസ് മത്സരാര്‍ത്ഥി സാധാരണക്കാരി ഗോപിയെ കുറിച്ച് മുന്‍ മത്സരാര്‍ത്ഥി പറയുന്നു

അതേ സമയം വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്ന താരം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെ ു തിരിച്ച് വരവ് നടത്തിയിരുന്നു. രമേഷ് പിഷാരടിും ആര്യയും മുകേഷും ഒക്കെ അണിനിരന്ന ബഡായി ബംഗ്ലാവില്‍ അമ്മായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രസീദ കൈയ്യടി നേടിയത്.

മലയാള സിനിമയിലെ പ്രിയനടി കാര്‍ത്തികയുടെ ഒരു അടുത്ത ബന്ധുവാണ് പ്രസീത. കാര്‍ത്തിക തന്നെ ഒത്തിരി പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് മൂന്നാം മുറ എന്ന സിനിമയില്‍ അഭിനയിച്ചതെന്നും പ്രസീത പറഞ്ഞിരുന്നു.

Also Read: അവളൊരു ട്രാൻസ്‌ഡെൻഡറാണ്; തെളിവുകൾ എന്റെ കയ്യിൽ ഉണ്ട്; ഉർഫി ജാവേദിനെതിരെ വെളിപ്പെടുത്തലുമായി നടൻ ഫൈസാൻ അൻസാരി

ഇപ്പോള്‍ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചിരിക്കുകയാണ് താരം. താന്‍ നല്ല രീതിയില്‍ ബോഡി ഷേയ്മിങ് നേരിട്ടിട്ടുണ്ടെന്ന് താരം തുറന്നുപറഞ്ഞിരുന്നു. സഹപ്രവര്‍ത്തകരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമെല്ലാം താന്‍ ശരീരവണ്ണത്തിന്റെ പേരില്‍ ഒത്തിരി പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ താന്‍ അതൊന്നും കാര്യമാക്കാതെ ഇഷ്ടമുള്ള ഭക്ഷണമൊക്കം കഴിച്ച് ഇഷ്ടം പോലെ ജീവിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement