അന്ന് ഇന്നസെന്റ് പാലിച്ച നിശബ്ദത മറക്കാനോ പൊറുക്കാനോ കഴിയില്ല, അദ്ദേഹം ചെയ്ത ആ തെറ്റിന് മരണവേദനയിലും ഇളവില്ല, തുറന്ന് പറഞ്ഞ് ദീദി ദാമോദരന്‍

1914

മലയാള സിനിമാലോകത്ത് നികത്താനാവാത്ത വിടവി സമ്മാനിച്ച് കടന്നു പോയിരിക്കുകയാണ് നടന്‍ ഇന്നസെന്റ്. മലയാള സിനിമയില്‍ ഇന്നസെന്റിനെ കുറിച്ച് ആലോചിക്കാത്ത ഒരു നിമിഷം പോലും ഉണ്ടാവില്ല എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Advertisements

ചിരിയുടെ മാല പടക്കമായിരുന്നു ഇന്നച്ഛന്‍. ഒത്തിരി ആരാധകരെയാണ് അദ്ദേഹം ഇതിനോടകം വാരിക്കൂട്ടിയത്. സ്വതസിദ്ധമായ അഭിനയശൈലിയും, അനായാസമായി കോമഡി കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവും എടുത്തു പറയേണ്ടത് തന്നെയാണ്.

Also Read: ശരീരവണ്ണത്തിന്റെ പേരില്‍ ഒത്തിരി അപമാനങ്ങളും പരിഹാസങ്ങളും നേരിട്ടു, സഹപ്രവര്‍ത്തകര്‍ പോലും കളിയാക്കി, തുറന്നുപറഞ്ഞ് പ്രസീദ മേനോന്‍

സമൂഹത്തിലെ നിരവധി മേഖലകളില്‍ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അടുപ്പമുള്ളവരും എത്തി. ഇപ്പോഴിതാ തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ ഇന്നസെന്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

തനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു കാര്യമാണ് അതിജീവിത നേരിച്ച നീതി നിഷേധത്തില്‍ ഇന്നസെന്റ് പാലിച്ച നിശബ്ദത. അത് തനിക്ക് ഒരിക്കലും മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ വേദനയിലും അദ്ദേഹം ചെയ്ത ഈ തെറ്റിന് ഒരിളവ് ഇല്ലെന്നും ദീദി പറയുന്നു.

Also Read: നഷ്ടമായതൊന്നും ഇനി തിരികെയില്ല, എനിക്ക് സംഭവിച്ചതൊന്നും അവള്‍ക്ക് ഒരിക്കലും സംഭവിക്കരുത്, ബിഗ് ബോസ് മത്സരാര്‍ത്ഥി സാധാരണക്കാരി ഗോപിയെ കുറിച്ച് മുന്‍ മത്സരാര്‍ത്ഥി പറയുന്നു

കാന്‍സര്‍ ബാധിച്ച് ചികിത്സയിലുള്ള പ്പോഴാണ് താനും ഇന്നസെന്റും കൂടുതല്‍ അടുത്തത്. നല്ല സുഹൃത്തുക്കളായി എന്നും എന്നും വിളിക്കാറൊക്കെയുണ്ടായിരുന്നുവെന്നും അദ്ദേഹം കാന്‍സറിനെ അതിജീവിച്ചുവെന്നും എന്നാല്‍ അതിജീവനത്തിന്റെ വഴിയിലെ ആദരവ് അദ്ദേഹം അതിജീവിതയോട് കാട്ടിയില്ലെന്നും ദീദി ദാമോദര്‍ പറയുന്നു.

Advertisement