വെറും പുച്ഛം തോന്നുന്ന പരിപാടി, ബിഗ് ബോസ് കാണുന്നതിലും ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നത്, പുതിയ സീസണിലെ മത്സരാര്‍ത്ഥിയായ അഖില്‍ മാരാര്‍ പണ്ട് പറഞ്ഞതിങ്ങനെ, പഴയ വീഡിയോ വൈറല്‍

878

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

ഇരുപത് മത്സരാര്‍ഥികളുമായി നടന്ന നാലാം സീസണില്‍ ലേഡി വിന്നറിനെ ലഭിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. മത്സരത്തില്‍ വിജയിയായത് ദില്‍ഷ പ്രസന്നനാണ്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാംസ്ഥാനമാണ് റിയാസ് സലിമിന് ലഭിച്ചത്.

Advertisements

അതേസമയം, ബിഗ് ബോസ് നാലാം സീസണില്‍ വിജയികളായില്ലെങ്കിലും നിരവധി പേരാണ് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ഇപ്പോഴിതാ അഞ്ചാം സീസണ് ബിഗ് ബോസ് ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ സീസണിന് തുടക്കം കുറിച്ചത്.

Also Read: അന്ന് ഇന്നസെന്റ് പാലിച്ച നിശബ്ദത മറക്കാനോ പൊറുക്കാനോ കഴിയില്ല, അദ്ദേഹം ചെയ്ത ആ തെറ്റിന് മരണവേദനയിലും ഇളവില്ല, തുറന്ന് പറഞ്ഞ് ദീദി ദാമോദരന്‍

ഒരു താത്വിക അവലോകനം എന്ന സിനിമയുടെ സംവിധായകന്‍ അഖില്‍ മാരാരും ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ മത്സരാര്‍ത്ഥിയായി എത്തുന്നുണ്ട്. താന്‍ ശരിക്കും ആരാണ് എന്ന് തെളിയിക്കാനാണ് ബിഗ് ബോസ് അവസരം തെളിയിക്കുക എന്നും സത്യത്തിന് വേണ്ടി സംസാരിക്കാന്‍ ശ്രമിക്കുമെന്നും അഖില്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ അടുത്ത് വന്ന് നില്‍്ക്കാന്‍ കഴിഞ്ഞത് പോലും വളരെ വലിയൊരു ഭാഗ്യമായി കരുതുന്നു. താന്‍ ഒരു റൗഡിയാണെന്നാണ് പുറമേ ഒരു സംസാരമുള്ളതെന്നും എന്നാല്‍ താന്‍ അങ്ങനെയല്ലെന്ന് തെളിയിക്കാനാണ് ബിഗ് ബോസിലേക്ക് വന്നതെന്നും മെയില്‍ ഷോവനിസ്റ്റ് എന്ന വിളിപ്പേര് താന്‍ കേട്ടിട്ടുണ്ടെന്നും അഖില്‍ പറയുന്നു.

Also Read: ശരീരവണ്ണത്തിന്റെ പേരില്‍ ഒത്തിരി അപമാനങ്ങളും പരിഹാസങ്ങളും നേരിട്ടു, സഹപ്രവര്‍ത്തകര്‍ പോലും കളിയാക്കി, തുറന്നുപറഞ്ഞ് പ്രസീദ മേനോന്‍

എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അഖിലിന്റെ പഴയൊരു വീഡിയോയാണ്. തനിക്ക് ബിഗ് ബോസ് പോലൊരു പുച്ഛമുള്ള പരിപാടി കേരളത്തില്‍ വേറെയില്ലെന്നും അഞ്ച് മിനിറ്റ് പോലും തികച്ച് ബിഗ് ബോസ് കണ്ടിട്ടില്ലെന്നും വീഡിയോയില്‍ അഖില്‍ പറയുന്നു.

ശരിക്കും ഒരാള്‍ക്ക് ഇതിനോട് ആരാധന തോന്നുന്ന ത് ഇത് വലിയൊരു പരിപാടിയായി തോന്നുമ്പോഴാണെന്നും ബിഗ് ബോസ് കാണുന്നതിലും ഭേദം ലുലു മാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നതാണെന്നും അത് കാണാനും കുറേപ്പര്‍ വരുമെന്നും അഖില്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

Advertisement